വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചുകൊടുക്കുക സമൂഹത്തിൻറെ ഉത്തരവാദിത്വം; ജോസ് കെ മാണി

Spread the love
       
 
  
    

പാലാ:വിദ്യാലയങ്ങൾ അടഞ്ഞു കിടക്കുകയും വീടുകൾ ക്ലാസ് മുറികളാകുകയും ചെയ്യുമ്പോൾ കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ അത്യാവശ്യ പഠനോപകരണങ്ങൾ ആയെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി.പഠനോപകരണങ്ങൾ ലഭ്യമാക്കുന്നതിന് സഹകരണബാങ്കുകളിൽ നിന്നും പലിശ രഹിത ലോൺ അനുവദിച്ചതും പഠനോപകരണങ്ങൾ ഇല്ലാത്തവർക്കും ഇവ എത്തിച്ചു കൊടുക്കാൻ ഉള്ള ശ്രമം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഏറ്റെടുക്കണമെന്നും ഉള്ള ഗവ. നിർദ്ദേശം ശ്ലാഘനീയമാണെന്നും പാർട്ടി ചെയർമാൻ പറഞ്ഞു.ഇത് നൂറ് ശതമാനം ഫലപ്രാപ്തിയിലേക്ക് എത്തിക്കുന്നതിന് സമൂഹം ഇതിൻ്റെ ഉത്തരവാദിത്വം എറ്റെടുക്കുകയും ഓരോ വ്യക്തിയും അവൻ്റെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമായി കാണുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

കേരളാ കോൺഗ്രസ് (എം) ൻ്റയും വെട്ടികൊമ്പിൽ ട്രസ്റ്റിൻ്റെയും നിരവധി സുമനസ്സുകളുടെയും സഹകരണത്തോടെ പാലാ നിയോജക മണ്ഡലത്തിലെ 29 ഹൈസ്കൂളിലും സ്മാർട്ട്ഫോണുകൾ വിതരണം ചെയ്യുന്ന പദ്ധതിയായ സ്മാർട്ട് എഡ്യൂക്കേഷൻ പാലാ സെൻ്റ് തോമസ് ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാലാ മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മലാ ജിമ്മി, സ്കൂൾ മാനേജർ റവ.ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കേരളാ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ ഫിലിപ്പ് കുഴികുളം, വെട്ടിക്കൊമ്പിൽ ട്രസ്റ്റ് ചെയർമാൻ ജോഫി മാത്യു, ബിജു പാലൂപ്പടവൻ, ടോബിൻ കെ അലക്സ്, ബോസ്മോൻ ജോസഫ്, റ്റോബി തൈപ്പറമ്പിൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു.

Facebook Comments Box

Spread the love