Fri. Mar 29th, 2024

ഇന്ധന വില വർദ്ധന കേന്ദ്ര സർക്കാരിന്റെ പകൽ കൊള്ള പി. ടി. ജോസ്, ജനറൽ സെക്രട്ടറി കേരളാ കോൺഗ്രസ്സ് (എം)

By admin Jul 1, 2021 #news
Keralanewz.com

ഇന്ധന വില വർദ്ധനവ്, കോവിഡ് ദുരന്തത്തിൽപ്പെട്ടു  ഉഴലുന്ന ജനങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ നടത്തുന്ന പകൽ കൊള്ളയാണ്. പെട്രോൾ- ഡീസൽ വിലയിൽ രാജ്യവും, ജനങ്ങളും ചുട്ടുപോള്ളുകയാണ്. കഴിഞ്ഞ ആറു വർഷത്തിനിടയിൽ കേന്ദ്ര സർക്കാർ ഇന്ധന നികുതി 300% മാണ് കൂട്ടിയത്. നിത്യോപയോഗ സാധനങ്ങളുടെ അസഹനീയമായ വിലകയറ്റം ജനങ്ങളെ “കൂനിന്മേൽ കുരു “എന്നപോലെ വേട്ടയാടുകയാണ്. പെട്രോളിനും, ഡീസലിനുമുള്ള വില നിയന്ത്രണ അധികാരം കേന്ദ്ര സർക്കാർ പെട്രോളിയം കമ്പനികൾക്ക് 2017 മുതൽ വിട്ടു നൽകിയതിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഇന്ത്യൻ ജനതയെ പെട്രോളിയം കമ്പനികൾക്ക് തീറെഴുതി കൊടുത്ത് കൊള്ളയ്ക്കു വഴി ഒരുക്കുകയാണ് മോദി സർക്കാർ ചെയ്തിട്ടുള്ളത്

Facebook Comments Box

By admin

Related Post