Sat. Apr 20th, 2024

പത്താം ക്ലാസ് യോഗ്യത: 76 കാറ്റഗറികളിലേക്ക് പിഎസ്‍സി പൊതു പ്രാഥമിക പരീക്ഷ മേയ്, ജൂണ്‍ മാസങ്ങളില്‍

By admin Feb 23, 2022 #job #psc
Keralanewz.com

തിരുവനന്തപുരം: പിഎസ്‍സിയുടെ പത്താം ക്ലാസ് യോഗ്യത ആവശ്യമുള്ള പൊതു പ്രാഥമിക പരീക്ഷ മേയ്, ജൂണ്‍ മാസങ്ങളില്‍ നടക്കും.

157 തസ്തികകളിലേക്ക് 60 ലക്ഷത്തോളം അപേക്ഷകളാണ് ലഭിച്ചത്. 76 കാറ്റഗറികളിലേക്ക് 4 ഘട്ടങ്ങളായുള്ള പരീക്ഷയ്ക്ക് സംസ്ഥാനത്തുടനീളം കേന്ദ്രങ്ങള്‍ ഉണ്ടാകും.

അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷനില്‍ ജൂനിയര്‍ അസിസ്റ്റന്റ്, റവന്യു വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, വനം വകുപ്പില്‍ റിസര്‍വ് വാച്ചര്‍/ഡിപ്പോ വാച്ചര്‍, ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലേക്കുള്ള പൊലീസ് കോണ്‍സ്റ്റബിള്‍, ബവ്കോയില്‍ എല്‍ഡി ക്ലാര്‍ക്ക്, ജയില്‍ വകുപ്പില്‍ അസി.പ്രിസണ്‍ ഓഫിസര്‍, ഫീമെയില്‍ പ്രിസണ്‍ ഓഫിസര്‍, വിവിധ കമ്ബനി/ബോര്‍ഡ്/കോര്‍പറേഷനില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്, കേരള കോ-ഓപ്പറേറ്റീവ് റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ പ്യൂണ്‍/അറ്റന്‍ഡര്‍ തുടങ്ങിയവയാണ് പരീക്ഷ നടക്കുന്ന പ്രധാന തസ്തികകള്‍.

വിശദാംശവും സിലബസും പിഎസ്‍സി വെബ്സൈറ്റില്‍. പരീക്ഷയ്ക്ക് സ്ഥിരീകരണം നല്‍കാനുള്ള സമയം മാര്‍ച്ച്‌ 11 വരെയാണ്. അപേക്ഷിച്ച ഓരോ തസ്തികയ്ക്കും പരീക്ഷ എഴുതുമെന്നു പ്രത്യേകം ഉറപ്പു നല്‍കണം. നിശ്ചിത ദിവസത്തിനകം ഉറപ്പു നല്‍കാത്തവരുടെ അപേക്ഷ നിരസിക്കും.

Facebook Comments Box

By admin

Related Post

You Missed