Thu. Mar 28th, 2024

ബെവ്കോകളിൽ ഉദ്യോ​ഗസ്ഥരെ കുറയ്ക്കണമെന്ന് സർക്കാർ ഉത്തരവ്; എതിർത്ത് എക്സൈസ് കമ്മീഷണറുടെ കത്ത്

By admin Feb 24, 2022 #news
Keralanewz.com

സംസ്ഥാനത്ത് പുതിയതായി തുടങ്ങുന്ന ബെവ്കോ വെയർ ഹൗസുകളിലും ഡിസ്റ്ററികളിലും എക്സൈസ് ഉദ്യോ​ഗസ്ഥരെ കുറയ്ക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ എക്സൈസ് കമ്മീഷണർ. ഉത്തരവ് തിരുത്തണമെന്നാവശ്യപ്പെട്ട് എക്സൈസ് കമ്മീഷണർ സർക്കാരിന് കത്ത് നൽകി. മദ്യനീക്കം നിരീക്ഷിക്കാൻ ഒരു ഉദ്യോ​ഗസ്ഥൻ മതിയെന്നാണ് സർക്കാർ ഉത്തരവ്. നിലവിൽ ഒരു സിഐ, ഒരു പ്രിവന്റീവ് ഓഫീസർ, രണ്ട് സിവിൽ എക്സൈസ് ഓഫീസർ എന്നിവരാണ് ബെവ്കോ വെയർ ഹൗസുകളിലുള്ളത്.

എല്ലാ ബെവ്കോ ​ഗോഡൗണുകളിലും മദ്യത്തിന്റെ സാമ്പിൾ പരിശോധന, ഔട്ട് ലൈറ്റുകളിലേക്കും ബാറുകളിലേക്കും മദ്യത്തിന്റെ അളവ് പരിശോധിക്കൽ എന്നിവയെല്ലാം എക്സൈസ് ഉദ്യോ​ഗസ്ഥർ നടത്തണമെന്നാണ് ചട്ടം.ഡിസ്ലറികളിലും സമാനമായി എക്സൈസിന്റെ നിയന്ത്രണമുണ്ട്. ​എന്നാൽ സംസ്ഥാനത്ത് പുതുതായി തുടങ്ങുന്ന 17 ബെവ്കോ ​ഗോഡൗണുകളിൽ ഒരു എക്സൈസ് ഉദ്യോ​ഗസ്ഥൻ മതിയെന്നാണ് സർക്കാർ ഉത്തരവ്. ഉദ്യോ​ഗസ്ഥർ പരിശോധന നടത്തുന്നതിന് പകരം സിസിടിവി വെച്ചുള്ള പരിശോധന മതിയെന്നും ഉത്തരവിൽ പറയുന്നു. ബെവ്കോ എംഡിയുടെ ശുപാർശ പ്രകാരമാണ് സർക്കാർ ഉത്തരവിറക്കിയത്

Facebook Comments Box

By admin

Related Post