Thu. Apr 25th, 2024

ഇന്ധന വില നിർണ്ണയാവകാശം കേന്ദ്ര സർക്കാർ ഏറ്റെടുക്കണം; ജിമ്മി മറ്റത്തിപ്പാറ

By admin Jul 1, 2021 #news
Keralanewz.com

തൊടുപുഴ: ഇന്ധനവില നിർണയിക്കാനുള്ള കോർപ്പറേറ്റുകളിൽ നിന്നും കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ ബിഎസ്എൻഎൽ ഓഫീസിലേക്ക് ഇരുചക്രവാഹനങ്ങൾ നിരത്തിലൂടെ ഉരുട്ടി കൊണ്ടുള്ള പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യുപിഎ ഭരണകാലത്താണ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിർണയ അവകാശം കേന്ദ്രസർക്കാർ കുത്തകകളെ ഏൽപ്പിച്ചത്. അന്നു മുതൽ ഇന്നു വരെ യാതൊരു തത്വദീക്ഷയുമില്ലാതെ ഇന്ധന വില നാൾക്കുനാൾ വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അടിയന്തരമായി കേന്ദ്രസർക്കാർ വില നിർണയാവകാശം ഏറ്റെടുത്ത് ഇന്ധന കൊള്ളയിൽ നിന്നും ജനങ്ങളെ സംരക്ഷിക്കണം.കൊറോണ മഹാമാരി ഉയർത്തുന്ന ദുരിതകാലത്ത് ഒരു നിയന്ത്രണവും ഇല്ലാതെ അമിതമായി പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ച് ജനങ്ങളെ വലക്കുകയാണ്

കഴിഞ്ഞ ഏഴു വർഷം കൊണ്ട് മോഡി സർക്കാരിന്റെ മൗനാനുവാദത്തോടെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ഇരട്ടിയായി മാറി. പാചകവാതക വിലയും റിക്കോർഡിൽ എത്തിയിരിക്കുകയാണ്. 25 രൂപയാണ് ഇന്നലെ വർധിപ്പിച്ചത്. ജനങ്ങളുടെ കുടുംബ ബജറ്റ് തകർക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സമര പാതയിലാണ്. അതിജീവനത്തിനായുള്ള ജനങ്ങളുടെ പോരാട്ടത്തെ കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്രസർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ജിമ്മി മറ്റത്തിപ്പാറ പറഞ്ഞു യൂത്ത് ഫ്രണ്ട് എം തൊടുപുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടുവീലർ തള്ളിയുള്ള സമരം ഉൽഘാടനം ചെയുക ആയിരുന്നു അദ്ദേഹം.നിയോജക മണ്ഡലം പ്രസിഡന്റ്‌ റോയ്‌സൺ കുഴിഞ്ഞാലിൽ അധ്യക്ഷതവഹിച്ചു. പാർട്ടി ജില്ല ജനറൽ സെക്രട്ടറി ജയകൃഷ്ണൻ പുതിയേടത്ത്. അഡ്വ. മധു നമ്പൂതിരി, ഡിൽസൺ സെബാസ്റ്റ്യൻ, മനു തുണ്ടതിൽ, നൗഷാദ് മുക്കിൽ, വിജയ് ചേലാ ക്കണ്ടം, രാജേഷ് പുത്തൻപ്പുരയിൽ, ജോമ്മി കുന്നപ്പിള്ളി, ജിസ് വലിയപ്ലാക്കൽ, പ്രവീൺ, ആന്റോ ഓലിക്കരോട്ട്, തോമസ് സൈമൺ തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post