Thu. Apr 25th, 2024

എറണാകുളത്ത് വനിത ഡോക്ടര്‍ ഫ്ലാറ്റില്‍നിന്നും ചാടി ജീവനൊടുക്കി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

By admin Feb 27, 2022 #doctor #suicide
Keralanewz.com

സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ഫ്ലാറ്റില്‍ നിന്ന്​ വീണ്​ മരിച്ച നിലയില്‍ കണ്ടെത്തി. 14-ാം നിലയില്‍ നിന്നാണ്​ വീണത്​.

ആത്മഹത്യയാണെന്നാണ്​ പൊലീസ്​ നല്‍കുന്ന സൂചന.പത്തനംതിട്ട കോയിപ്പുറം, പുല്ലാട്, കുളത്തുമ്മാട്ടക്കല്‍ ബെതേസ്‌ദോ വീട്ടില്‍ ജോര്‍ജ് എബ്രഹാമിന്റെ മകള്‍ രേഷ്മ ആന്‍ എബ്രഹാം (27) ആണ് മരിച്ചത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ റെസിഡന്റ് ഡോക്ടറാണ് മരിച്ച രേഷ്മ. ശനിയാഴ്ച മൂന്നിന് താമസസ്ഥലമായ ചിറ്റൂരിലെ ഫ്ലാറ്റിന്റെ 14-ാം നിലയില്‍ നിന്നും ചാടുകയായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

Facebook Comments Box

By admin

Related Post