Wed. Apr 24th, 2024

ഇനി മുതല്‍ ഒന്നാം ക്ലാസില്‍ ചേരണമെങ്കില്‍ 5 വയസ്സ് പോരാ, ദേശീയ വിദ്യാഭ്യാസ നയപ്രകാരം പുതിയ നിര്‍ദ്ദേശം

Keralanewz.com

തിരുവനന്തപുരം: പുതിയ അധ്യയനവര്‍ഷം മുതല്‍ 6 വയസ്സു തികയാത്ത കുട്ടികള്‍ക്ക് ഒന്നാം ക്ലാസില്‍ ചേരാനാകില്ല.

2020 ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരമാണിത്. കേരളവും ഇതനുസരിച്ചുള്ള തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.

നിലവില്‍, സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് തികയണമെന്ന വ്യവസ്ഥയുണ്ടെങ്കിലും 5 വയസ്സ് കഴിഞ്ഞവരെയും പ്രവേശിപ്പിക്കാറുണ്ട്. കേന്ദ്ര നയം നടപ്പാക്കുമ്ബോള്‍ ഇനിമുതല്‍ ഈ ഇളവ് പറ്റില്ല.

ഇപ്പോള്‍ സംസ്ഥാനത്തെ രീതി തന്നെ പിന്തുടരുന്ന സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്കൂളുകളിലും പ്രായ വ്യവസ്ഥ നിര്‍ബന്ധമാകും. കേന്ദ്രീയ വിദ്യാലയങ്ങള്‍ ഇക്കാര്യം ആദ്യമേ തീരുമാനിച്ചിരുന്നു.

Facebook Comments Box

By admin

Related Post