Fri. Apr 19th, 2024

പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; ആരോപണവുമായി നാട്ടുകാര്‍

By admin Mar 1, 2022 #custody murder #police
Keralanewz.com

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച യുവാവിന്റെ ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും ഇന്ന് നടക്കും.

ഇന്നലെ സബ്‌ കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ സുരേഷിന്റെ ബന്ധുക്കളും ജനപ്രതിനിധികളും പങ്കെടുക്കാത്തതിനാല്‍ ഇന്‍ക്വസ്റ്റ് നടത്താന്‍ കഴിഞ്ഞിരുന്നില്ല.

തിരുവല്ലം നെല്ലിയോട് മേലെ ടി.സി 65 /776 ചരുവിള പുത്തന്‍ വീട്ടില്‍ പ്രഭാകരന്‍ – സുധ ദമ്ബതികളുടെ മകന്‍ പി. സുരേഷാണ് മരിച്ചത്. തിരുവല്ലം മധുപാലം ജ‌ഡ്ജിക്കുന്ന് ഭാഗത്തുവച്ച്‌ സ്ത്രീയെ ശല്യപ്പെടുത്തിയെന്ന പരാതിയിലാണ് സുരേഷിനെയും സുഹൃത്തുക്കളായ രാജേഷ്, രാജേഷ് കുമാര്‍, വിനീത്, ബിജു എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായാറാഴ്ച രാത്രി എട്ട് മണിയോടെ കസ്റ്റഡിയിലെടുത്ത സുരേഷ് ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് മരിച്ചത്.

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് സുരേഷ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പൊലീസ് മര്‍ദനത്തിലാണ് യുവാവ് മരിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. ഇന്നലെ വൈകിയും പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. സുരേഷിനൊപ്പം അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് അംഗീകരിച്ചില്ല.

Facebook Comments Box

By admin

Related Post