‘എന്നോട് ബ്രാ ഊരാന്‍ പറഞ്ഞു, മാറിടത്തില്‍ തൊട്ടു’; കൊച്ചിയിലെ പ്രമുഖ ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന ആരോപണം

Keralanewz.com

കൊച്ചി: കൊച്ചി കാക്കനാടുള്ള പ്രമുഖ ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന ആരോപണം. ഇങ്ക്‌ഫെക്ടഡ് ടാറ്റു സ്റ്റുഡിയോ ഉടമയായ സുജീഷ് പി എസ്സിനെതിരെയാണ് മീ ടൂ ആരോപണവുമായി യുവതി രംഗത്തെത്തിയത്.

സമൂഹമാധ്യമത്തില്‍ സ്വന്തം അനുഭവം യുവതി പങ്കുവച്ചതിന് പിന്നാലെ നിരവധി സ്ത്രീകള്‍ ഇയാള്‍ക്കെതിരെ സമാന ആരോപണം ഉന്നയിച്ചു. ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് സ്വകാര്യഭാ​ഗങ്ങളില്‍ സ്പര്‍ശിക്കുകയും റേപ് ഉള്‍പ്പെടെ ചെയ്തുവെന്ന് ആരോപണങ്ങളില്‍ പറയുന്നു.

റെഡ്ഡിറ്റിലൂടെയാണ് ആദ്യം ആരോപണം പുറത്തുവന്നത്. ഒരാഴ്ച മുന്‍പ് സുജീഷിന്റെ ടാറ്റു സ്റ്റുഡിയോയില്‍ പോയ അനുഭവം പങ്കുവച്ചിരിക്കുകയാണ് യുവതി. സെലിബ്രിറ്റികളടക്കം നിരവധി പ്രമുഖര്‍ ഇവിടെ ടാറ്റു ചെയ്യുന്നത് കണ്ടാണ് താനും സുജീഷിനെ ബന്ധപ്പെട്ട് ടാറ്റു ചെയ്യാന്‍ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു. പിന്നാലെ തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച്‌ ഇവര്‍ തുറന്നെഴുതി. സുജീഷിന്റെ പേരും ഇന്‍സ്റ്റഗ്രാം ഐ ഡി അടക്കം പങ്കുവച്ചാണ് യുവതി രംഗത്തിത്തിയത്. ഇതിനുശേഷം നിരവധിപ്പേരാണ് സമാന അനുഭവം ഉണ്ടായെന്ന് തുറന്നുപറഞ്ഞിരിക്കുന്നത്. ചിറകുകളോടു കൂടിയവജൈനയുടെ ടാറ്റൂവാണ് താന്‍ ചെയ്യാനിരുന്നത്. ടാറ്റൂവിന്റെ അര്‍ഥം ചോദിക്കുകയും തന്റെ പ്രായം ചോദിക്കുകയും ചെയ്തുവെന്ന് കുറിപ്പിലുണ്ട്. പിന്നെ സംസാരം വഴിതിരിച്ചുവിട്ടു. സെക്സ് ഇഷ്ടപ്പെടുന്നതു കൊണ്ടോണോ ഈ ടാറ്റൂ തിരഞ്ഞെടുത്തത്, വിര്‍ജിനാണോ തുടങ്ങിയ ചോദ്യങ്ങളെല്ലാം ചോദിച്ചു. കൈയില്‍ സൂചി ഇരിക്കുന്നതിനാല്‍ ഭയത്തോടെയാാണ് കിടന്നിരുന്നതെന്നും എന്നാല്‍ പിന്നീട്‌ ടാറ്റൂ ചെയ്തു കൊണ്ടിരിക്കുന്നതിനിടെ തന്നെ തന്റെ പാന്റുള്‍പ്പെടെ നീക്കി ബലാത്സം​ഗം ചെയ്തുവെന്നും കുറിപ്പിലുണ്ട്.

രണ്ട് വര്‍ഷം മുമ്ബ് 20 വയസ്സുകാരിക്കുണ്ടായ അനുഭവവും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ആദ്യമായി ടാറ്റു ചെയ്യാനെത്തിയ അനുഭവമാണ് യുവതി തുറന്നുപറഞ്ഞത്. “വാരിയെല്ലിന്റെ ഭാഗത്തായി ടാറ്റു ചെയ്യാനാണ് എത്തിയത്. എന്നോട് ബ്രാ ഊരാന്‍ ആവശ്യപ്പെട്ടു. പക്ഷെ ശരീരം മറയ്ക്കാന്‍ മറ്റു വസ്ത്രങ്ങളൊന്നും നല്‍കിയില്ല. ആദ്യമായി ടാറ്റു ചെയ്യുന്നതുകൊണ്ടുതന്നെ ഇങ്ങനെയാണ് ചെയ്യുന്നത് എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ കുറച്ചുസമയത്തിന് ശേഷം എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. എന്റെ മാറിടത്തില്‍ അയാള്‍ സ്പര്‍ശിച്ചു. ഈ അനുഭവം ഉണ്ടായി രണ്ട് വര്‍ഷത്തിനിപ്പുറം ഇതേക്കുറിച്ച്‌ എഴുതുമ്ബോള്‍ ഞാന്‍ ലൈംഗീകമായി ചൂഷണം ചെയ്യപ്പെടുകയായിരുന്നു എന്നെനിക്ക് ബോധ്യമുണ്ട്. കൂടുതല്‍ ആളുകളുടെ അനുഭവം വായിക്കുമ്ബോള്‍ ഇങ്ങനെയാണ് അയാള്‍ പലരോടും പെരുമാറിയിരുന്നതെന്ന് മനസ്സിലാകുന്നു”, യുവതി കുറിച്ചു.

Facebook Comments Box