റബ്ബർ വിലസ്ഥിരതാ പദ്ധതി കാലാനുസൃതമായി വർദ്ധിപ്പിക്കണം; റബ്ബറിന് കിലോഗ്രാമിന് 250 രൂപയും ഒട്ടുപാലിന് 150 രൂപയും ബജറ്റിൽ പ്രഖ്യാപിക്കണം, കേരളകോൺഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി
തൊടുപുഴ: കേന്ദ്ര സർക്കാരിൻ്റെ കാർഷിക വിരുദ്ധ നയങ്ങൾമൂലം ദുരിതമനുഭവിക്കുന്ന റബ്ബർ കർഷകർക്കു ആശ്വാസം പകരാൻ 2021-2022 ലെ സംസ്ഥാന ബജറ്റിൽ റബ്ബർ ഷീറ്റിന് 250 രൂപയും ഒട്ടുപാൽ, ചിരട്ടപ്പാൽ തുടങ്ങിയവയ്ക്ക് 150 രൂപയും താങ്ങുവില പ്രഖ്യാപിക്കണമെന്ന് കേരള കോൺഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
2013 ലെ സംസ്ഥാന ബജറ്റിലൂടെ കെഎം മാണി കൊണ്ട് വന്ന റബർ വിലസ്ഥിരതാ പദ്ധതി കേരളത്തിലെ റബർ കാർഷികമേഖലയെ വലിയ തകർച്ചയിൽ നിന്നും സംരക്ഷിച്ചിരുന്നു.ഉത്പാദന ചിലവിന് ആനുപാതികമായി റബർ വില വർദ്ധിപ്പിക്കണം. കാർഷിക മേഖല കേന്ദ്രസർക്കാരിന്റെ തെറ്റായ കാർഷിക നയങ്ങളും കുത്തക പ്രീണനവും അനിയിന്ത്രിതമായ ഇറക്കുമതിയും നിമിത്തം കടുത്ത പ്രതിസന്ധിയിലാണ്. ഇരുപത് ലക്ഷത്തോളം വരുന്ന റബർ കർഷകർ വറുതിയുടെ നടുവിലാണ്.അസംസ്കൃത റബർ ഇറക്കുമതി തടയുകയും റബർ വില സ്ഥിരതാപദ്ധതി കാലാനുസൃതമായി വർദ്ധിപ്പിച്ചു പരിഷ്കരിക്കുകയും ചെയ്യുവാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.പ്രസിഡണ്ട് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ പ്രൊഫ കെ ഐ ആന്റണി, ആഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, അഡ്വ ബിനു തോട്ടുങ്കൽ, മാത്യു വാരികാട്ട്, അപ്പച്ചൻ ഓലിക്കരോട്ട്, ബെന്നി പ്ളാക്കൂട്ടം,ജോസി വേളാച്ചേരി, ജോസ് കവിയിൽ, ജോസ് കുന്നുംപുറം,സാൻസൻ അക്കകാട്ട്, ലാലി ജോസി, അംബിക ഗോപാലകൃഷ്ണൻ,കുര്യാച്ചൻ പൊന്നാമറ്റം, അബ്രഹാം അടപ്പൂര്,മധു നമ്പൂതിരി, മനോജ് കണ്ടത്തിൻകര,റോയിസൺ കുഴിഞ്ഞാലിൽ, ജോൺസ് നന്ദളം,ജോജൊ അറക്കകണ്ടം,ഷീൻ വർഗീസ്, ജെസ്സി ആന്റണി, ജോയ് പാറത്തല, ബെന്നി തോമസ് വാഴചാരിക്കൽ, ജിബോയിച്ചൻ വടക്കൻ,ജോസ് ഈറ്റക്കകുന്നേൽ, തോമസ് മൈലാടൂർ,ജോജി പൊന്നിൻ പുരയിടം, സജി മൈലാടി, ജോമി കുന്നപ്പിള്ളി, ഷിജു പൊന്നാമറ്റം, തോമസ് വെളിയത്ത്മ്യാലിൽ, സ്റ്റാൻലി കീത്താപ്പിള്ളിൽ,ജോർജ്ജ് പാലക്കാട്ട്,ജോഷി കൊന്നയ്ക്കൽ,പി.കെ സുരേന്ദ്രൻ, കെവിൻ ജോർജ്ജ്,സ്മിത മാന്തടത്തിൽ,എം കൃഷ്ണൻ തുടങ്ങിയ വർ പ്രസംഗിച്ചു.