Fri. Mar 29th, 2024

ലോകായുക്ത ഭേദഗതി; ഹരജി ഇന്നു വീണ്ടും ഹൈക്കോടതിയില്‍, സര്‍ക്കാര്‍ നിലപാട് അറിയിച്ചേക്കും

By admin Mar 7, 2022 #lok ayukta
Keralanewz.com

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിനെതിരായ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹരജിയില്‍ സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ നിലപാട് വ്യക്തമാക്കിയേക്കും

ലോകായുക്ത നിയമത്തിന്‍റെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്ത് സര്‍ക്കാരിറക്കിയ ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ ആര്‍.എസ്. ശശികുമാറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

രാഷ്ട്രപതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇറക്കിയ ഭേദഗതി ഓര്‍ഡിനന്‍സ് അസാധുവായി പ്രഖ്യാപിക്കണമെന്നാണാവശ്യം. ഭേദഗതി ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ഹരജിക്കാരന്‍റെ ആവശ്യം കഴിഞ്ഞ തവണ കോടതി നിരാകരിച്ചിരുന്നു.

Facebook Comments Box

By admin

Related Post