Thu. Apr 25th, 2024

ഓൺലൈനായി വൈദ്യുതിബില്ലടയ്ക്കൽ ഇനിമുതൽ ഫോൺനമ്പർ നൽകണം

By admin Mar 9, 2022 #news
Keralanewz.com

ഓൺലൈനിൽ വൈദ്യുതിബില്ലടയ്ക്കുമ്പോൾ ഉപഭോക്താക്കൾ തട്ടിപ്പിനിരയാകുന്ന സാഹചര്യം ഒഴിവാക്കാൻ വിവരസുരക്ഷ ഉറപ്പുവരുത്തി ക്വിക്ക് പേ സംവിധാനംവഴി പണം അടയ്ക്കാൻ ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

വെബ്‌സൈറ്റിലെയും മൊബൈൽ ആപ്ലിക്കേഷനിലെയും ക്വിക്ക് പേ സംവിധാനംവഴി പണം അടയ്ക്കുന്നതിനും ബിൽ കാണുന്നതിനും ഇനി പതിമ്മൂന്നക്ക കൺസ്യൂമർ നമ്പറും കെ.എസ്.ഇ.ബി.യിൽ രജിസ്റ്റർചെയ്തതും എസ്.എം.എസ്. ലഭിക്കുന്നതുമായ മൊബൈൽനമ്പറും നൽകണം.

ഫോൺനമ്പർ രജിസ്റ്റർചെയ്തിട്ടില്ലാത്ത ഉപഭോക്താക്കൾക്ക് കെ.എസ്.ഇ.ബി.യുടെ ഉപഭോക്തൃ സേവന വെബ്‌സൈറ്റായ wss.kseb.in-ൽ രജിസ്റ്റർ ചെയ്യാനാകും. 30 കൺസ്യൂമർ നമ്പറുകൾവരെ ഒരു ഫോൺനമ്പറിൽ രജിസ്റ്റർ ചെയ്യാനാകും. ഇതിലൂടെ പരാതി രേഖപ്പെടുത്തൽ, ഓൺലൈൻ പണമടയ്ക്കൽ, തുടങ്ങിയ സേവനങ്ങളും ലഭിക്കും. ബിസിനസ്, കോർപ്പറേറ്റ് കമ്പനികൾക്ക് ഒന്നിലേറെ കണക്‌ഷനുകൾക്ക് പണം അടയ്ക്കുന്നതിന് കെ.എസ്.ഇ.ബി.യുടെ കോർപ്പറേറ്റ് സർവീസ് സെന്റർ വഴി എൻ.ഇ.എഫ്.ടി. പേമെന്റ് സംവിധാനത്തിലൂടെ സാധിക്കും. ഇതിനായി csc@kseb.in എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെട്ട് പണം അടയ്ക്കേണ്ട അക്കൗണ്ടിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ശേഖരിക്കണം.

ഭാരത് ബിൽ പേ ആപ്ലിക്കേഷൻ ഉൾപ്പെടെയുള്ള മറ്റ് ഓൺലൈൻ പേമെന്റ് സംവിധാനങ്ങൾ നിലവിലെ രീതിയിൽത്തന്നെ തുടരുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.

Facebook Comments Box

By admin

Related Post