Wed. Apr 24th, 2024

അശ്ലീല വീഡിയോ: അദ്ധ്യാപകന്‍ അറസ്റ്റില്‍

By admin Mar 9, 2022 #sexual abuse #teacher
Keralanewz.com

വള്ളികുന്നം: സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയച്ച സ്വകാര്യ സ്കൂള്‍ അദ്ധ്യാപകന്‍ നൂറനാട് പള്ളിക്കല്‍ സ്വദേശി ശ്രീകുമാറിനെ വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച വൈകിട്ടാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത്. ക്ലാസ് ടീച്ചറും രക്ഷിതാക്കളും നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. അദ്ധ്യാപികമാര്‍ക്ക് അശ്ലീല വീഡിയോ അയച്ചതിന് ശ്രീകുമാറിനെതിരെ നേരത്തെയും പരാതി ഉണ്ടായിരുന്നു.

Facebook Comments Box

By admin

Related Post