Thu. Apr 25th, 2024

‘പുരുഷന്മാരെ ലൈംഗികമായി ഉത്തേജിപ്പിക്കും’; പെണ്‍കുട്ടികള്‍ പോണിടെയില്‍ കെട്ടുന്നത് നിരോധിച്ച്‌ ജാപ്പനീസ് സ്കൂളുകള്‍

By admin Mar 13, 2022 #jappan #protocol #school
Keralanewz.com

പോണിടെയില്‍ ശെെലിയില്‍ പെണ്‍കുട്ടികള്‍ മുടി കെട്ടുന്നതിനെ വിലക്കി ജപ്പാനിലെ ചില പബ്ലിക് സ്‌കൂളുകള്‍. ഇത്തരത്തിലുള്ള ഹെയര്‍സ്റ്റൈല്‍ പുരുഷന്മാരെ ലൈംഗികമായി ഉത്തേജിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌കൂളുകള്‍ പോണിടെയില്‍ ശൈലി നിരോധിച്ചത്.

വിചിത്രമായ നിയമം നടപ്പിലാക്കിയ സ്കൂളുകള്‍ക്കെതിരെ വിമ‍‍ര്‍ശനങ്ങള്‍ ഉയരാത്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥിനികള്‍ ഈ നിയമം പിന്തുടരുവാന്‍ നിര്‍ബന്ധിതരാവുകയാണ്.

പെണ്‍കുട്ടികള്‍ പോണിടെയില്‍ ശെെലിയില്‍ മുടി കെട്ടുമ്ബോള്‍ “അവരുടെ കഴുത്ത്” കാണുന്നത് പുരുഷ വിദ്യാര്‍ത്ഥികളെ “ലൈംഗികമായി ഉത്തേജിപ്പിക്കും” എന്നാണ് സ്കൂളുകളുടെ കണ്ടെത്തല്‍. 2020 ല്‍ നടത്തിയ ഒരു സര്‍വേ സൂചിപ്പിക്കുന്നത് ഫുക്കോക്കയിലെ 10 സ്‌കൂളുകള്‍ എടുത്താല്‍ അതില്‍ ഒന്ന് പോണിടെയില്‍ നിരോധിച്ചിട്ടുണ്ടെന്നാണ്. സ്കൂളുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ മാനദണ്ഡങ്ങള്‍ അംഗീകരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിതരാണെന്നാണ് ഒരു അധ്യാപിക പറയുന്നത്. കാരണം ഈ നിയമങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത് കുറവാണെന്ന് മാത്രമല്ല, ഇതെല്ലാം സാധാരണ സംഭവങ്ങള്‍ മാത്രമായാണ് കാണുന്നതെന്നും അധ്യാപിക പറഞ്ഞു.

പൊതുവെ കര്‍ശനവുമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ പേരുകേട്ടവയാണ് ജാപ്പനീസ് സ്കൂളുകള്‍. സമാന രീതിയിലുളള വിചിത്രമായ ഒരു കൂട്ടം നിയമങ്ങളുണ്ട് ഇവിടെ. ഇതില്‍ വിദ്യാര്‍ത്ഥികളെ, വെള്ള നിറത്തിലുളള അടിവസ്ത്രം മാത്രം ധരിക്കാന്‍ അനുവദിക്കൂ എന്ന നിയമമാണ് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചത്. വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നതോടെ വെള്ള അടിവസ്ത്ര നിയമം പിന്‍വലിക്കാന്‍ സ്കൂളുകള്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇത്തരത്തില്‍ ജാപ്പനീസ് സ്കൂളുകള്‍ അടിച്ചേല്‍പ്പിക്കുന്ന നിയമങ്ങള്‍ കേവലം പിന്തിരിപ്പന്‍ മാത്രമല്ല, തികച്ചും ഏകപക്ഷീയവുമാണ്.

ഇതൊന്നും കൂടാതെ വിദ്യാര്‍ത്ഥിനികളുടെ പാവാടയുടെ നീളം, പുരികത്തിന്റെ ആകൃതി, അടിവസ്‌ത്രത്തിന്റെയും സോക്‌സിന്റെയും നിറം, മുടിയുടെ നിറം, എന്നിവയ്ക്കും സ്കൂളുകളില്‍ പ്രത്യേക മാനദണ്ഡങ്ങള്‍ ഇപ്പോഴും തുടര്‍ന്ന് പോരുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ മനുഷ്യാവകാശങ്ങളെയും സ്വകാര്യതയെയും ലംഘിക്കുന്ന രീതികള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. സ്‌പോര്‍ട്‌സ് ആക്‌റ്റിവിറ്റിക്കായി വസ്ത്രം മാറുമ്ബോള്‍ സ്കൂളിലെ ചില സ്റ്റാഫുകള്‍ അവരുടെ അടിവസ്‌ത്രം പരിശോധിക്കുക തുടങ്ങിയ തീര്‍ത്തും ന്യായീകരണം അ‍ര്‍ഹിക്കാത്ത പലതുമുണ്ട് ഇക്കൂട്ടത്തില്‍.

Facebook Comments Box

By admin

Related Post