Wed. Apr 24th, 2024

അമ്മയുടെ സുഹൃത്തുമായി മകന്‍ കൂട്ടുകൂടി… പിന്നെ നടന്നത് നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കല്‍; ഭീഷണിപ്പെടുത്തി ലോഡ്ജില്‍ എത്തിച്ചുള്ള ലൈംഗിക പീഡനം; യുവതി പരാതിപ്പെട്ടതോടെ സംഭവം പുറം ലോകം അറിഞ്ഞു

By admin Mar 13, 2022 #sexual abuse
Keralanewz.com

അമ്മയുടെ സുഹൃത്തുമായി മകന്‍ കൂട്ടുകൂടി യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍.സംഭവത്തില്‍ മണിയാര്‍ കേളന്‍കാവ് ആര്‍പിഎല്‍ ബ്ലോക്ക് ഒന്നില്‍ സുജിത് (28), ബ്രാവോ എന്നറിയപ്പെടുന്ന പ്രവീണ്‍ (19) എന്നിവരാണ് പിടിയിലായത്.

മാതാവിന്റെ പരിചയക്കാരിയായ യുവതിയുമായി സുജിത് ബന്ധം സ്ഥാപിച്ച്‌ സ്‌നേഹം നടിച്ച്‌ നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കുകയായിരുന്നു. ചിത്രങ്ങള്‍ സാമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞുള്ള ഭീഷണിയും. ഒടുവില്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് യുവതിയെ ലോഡ്ജില്‍ എത്തിച്ച്‌ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് സുജിത് ഈ വിവരങ്ങള്‍ പ്രവീണിനോട് പറഞ്ഞു. ഇക്കാര്യം പുറത്തു പറയാതിരിക്കാനായി പ്രവീണ്‍ യുവതിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്തതോടെ യുവതി പരാതി നല്‍കുകയായിരുന്നു. പ്രവീണിനെ ആര്‍പിഎല്ലില്‍ നിന്ന് അറസ്റ്റ് ചെയ്തതോടെ ഒളിവില്‍പ്പോയ സുജിത്തിനെ തെന്മലയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഏരൂര്‍ എസ്‌എച്ച്‌ഒ പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Facebook Comments Box

By admin

Related Post