Fri. Mar 29th, 2024

‘കേന്ദ്ര സംസ്ഥാന ബന്ധം’; കണ്ണൂരില്‍ നടക്കുന്ന സിപിഐഎം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും

By admin Mar 14, 2022 #news
Keralanewz.com

ണ്ണൂര്‍: ഏപ്രില്‍ 9 ന് ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ കണ്ണൂരില്‍ എത്തുന്നു…!!

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കണ്ണൂരില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാനാണ് സ്റ്റാലിന്‍ എത്തുന്നത്.അന്ന് എം കെ സ്റ്റാലിനും പിണറായി വിജയനും ഒരുമിച്ച്‌ കണ്ണൂരില്‍ നടക്കുന്ന സിപിഐഎം സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കും.

‘കേന്ദ്ര സംസ്ഥാന ബന്ധം’ എന്ന വിഷയത്തിലായിരിക്കും എം കെ സ്റ്റാലിന്‍ സംസാരിക്കുന്നത്. അതുകൊണ്ടുതന്നെ ദക്ഷിണേന്ത്യയിലെ ബിജെപി വിശുദ്ധരായ രണ്ട് അയല്‍സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ ഡിഎംകെ നേതാവ് സ്റ്റാലിനും സിപിഐഎം നേതാവ് പിണറായി വിജയനും ഒന്നിച്ച്‌ പങ്കെടുക്കുന്ന ‘കേന്ദ്ര സംസ്ഥാന ബന്ധം’ എന്ന സെമിനാര്‍ ഇപ്പോഴെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്

Facebook Comments Box

By admin

Related Post