Kerala News

വര്‍ക്കലയില്‍ 19 കാരിയായ നവവധു വീടിനുള്ളില്‍ തൂങ്ങി മരിച്ചു

Keralanewz.com

ര്‍ക്കല: വെണ്‍കുളം കരിപ്പുറത്ത് വിളയില്‍ പുത്തന്‍വീട്ടില്‍ ശ്രുതിയെ(19) സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കഴിഞ്ഞദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം.

ശ്രീരാജ് – അശ്വതി ദമ്ബതികളുടെ രണ്ടു മക്കളില്‍ മൂത്തയാളാണ് ശ്രുതി. എട്ടാം ക്‌ളാസില്‍ പഠിക്കുന്ന ആതിരയാണ് ഇളയമകള്‍.

എട്ടു മാസം മുന്‍പാണ് ശ്രുതിയുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവ് അനന്തു ഗള്‍ഫിലാണ്. ശ്രുതിയുടെ സ്വന്തം വീട്ടില്‍ കൊണ്ടാക്കിയിട്ടാണ് ഭര്‍ത്താവ് അനന്തു ഗള്‍ഫില്‍ ജോലിക്കായി പോയത്. ജീവിക്കാന്‍ ഒട്ടും മനസ്സമാധാനമില്ലെന്നും, ഭര്‍ത്താവ് അനന്തു ഒരു പാവമാണെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

അയിരൂര്‍ പോലീസ് കേസ്‌ രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.
ആര്‍. ഡി. ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്‌റ്റ് നടപടികളും മറ്റും പൂര്‍ത്തിയാക്കുമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി

Facebook Comments Box