Thu. Apr 25th, 2024

കാമറകള്‍ ഏപ്രിലില്‍ മിഴിതുറക്കും, ട്രാഫിക് നിയമ ലംഘകര്‍ കുടുങ്ങും

By admin Mar 14, 2022 #fine #mvd #police
Keralanewz.com

തിരുവനന്തപുരം; ഹെല്‍മറ്റ് ഇല്ലാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയും വാഹനമോടിക്കുന്നവര്‍ സൂക്ഷിക്കുക.

കാമറകള്‍ പണി തരും.

ദേശീയ, സംസ്ഥാന പാതകളിലും പ്രധാന റോഡുകളിലും മോട്ടോര്‍വാഹന വകുപ്പ് സ്ഥാപിച്ച കാമറകള്‍ ഏപ്രില്‍ ഒന്നു മുതല്‍ മിഴിതുറക്കും. ഇതോടെ നിയമ ലംഘകര്‍ക്ക് പിടിവീഴും.
726 കാമറകളാണ് പ്രധാന റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ളത്. 235 കോടി രൂപ യ്‌ക്ക് കെല്‍ട്രോണ്‍ ആണ് കാമറകള്‍ സ്ഥാപിച്ചത്. അഞ്ചുവര്‍ഷത്തെ മെയിന്റന്‍സും അവര്‍ക്കാണ്

മൊബൈലില്‍ സംസാരിച്ചും ഹെല്‍മെറ്റ് , സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെയും വാഹമോടിക്കുക, ഇരുചക്ര വാഹനങ്ങളില്‍ മൂന്നുപേര്‍ യാത്ര ചെയ്യുക, മറ്റുള്ളവര്‍ക്ക് അപകടം ഉണ്ടാക്കുന്ന വിധത്തില്‍ വണ്ടിയോടിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ പിടിക്കാനാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയുള്ള 700 കാമറകള്‍. കാറില്‍ മുന്‍സീറ്റിലെ രണ്ടുപേരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന നിയമം ലംഘിച്ചാലും പിടി വീഴും.

അമിതവേഗം പിടികൂടാന്‍ റഡാര്‍ കാമറകളുമുണ്ട്. അതില്‍ രണ്ടെണ്ണം തിരുവനന്തപുരത്താണ്. ഒന്ന് ചാക്ക ബൈപാസിലും മറ്റൊന്ന് ഇന്‍ഫോസിസിന്റെ മുന്നിലും. മറ്രു ജില്ലകളിലുമുണ്ട് റഡാര്‍ കാമറകള്‍.സിഗ്നല്‍ തെറ്റിക്കുന്നത് കണ്ടെത്താന്‍ ജംഗ്ഷനുകളിലും കാമറകളുണ്ട്.

Facebook Comments Box

By admin

Related Post