ജോസഫ് വിഭാഗം നടപടി അപഹാസ്യം;കേരളാ കോൺഗ്രസ്സ് (എം) കോട്ടയം ജില്ലാ പ്രസിഡൻ്റ് സണ്ണി തെക്കേടം
കോട്ടയം. ബാബു ചാഴികാടന് നിര്യാതനായി മൂന്ന് പതിറ്റാണ്ട് ആവുമ്പോഴും ബാബുവിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ യാതൊന്നും ചെയ്യാതിരുന്ന ജോസഫ് വിഭാഗം വാര്യമുട്ടത്തെ ബാബു സ്മൃതിയില്‍ ചെയ്ത നടപടി രാഷ്ട്രീയ അല്‍പ്പത്തമാണ്. കേരളാ കോണ്‍ഗ്രസ്സ് (എം) ബാബുവിന്റെ സ്മരണ നിലനിര്‍ത്താന്‍ ഒരു പതിറ്റാണ്ട് കാലം നടത്തിയ അന്തര്‍സര്‍വ്വകലാശാല ക്വിസ്സ് മത്സരങ്ങള്‍, ദേശീയ ചരിത്ര സെമിനാര്‍, ആണ്ടുതോറും ബാബുവിന്റെ ഓര്‍മ്മ നിലനിര്‍ത്തിക്കൊണ്ട് അനുസ്മരണ സമ്മേളനങ്ങള്‍ തുടങ്ങിയ നിരവധി പരിപാടികള്‍ ബാബു ചാഴിക്കാടന് ആവിഷ്ക്കരിക്കുകയും ബാബു ഇടിമിന്നലേറ്റ് മരിച്ച വാര്യമുട്ടത്ത് സ്മൃതി മണ്ഡപം നിര്‍മ്മിക്കുകയും ചെയ്തു. ഇക്കാലമത്രയും കാഴ്ചക്കാരായി നിന്നവര്‍ പാര്‍ട്ടിയുടെ പേരും ചിഹ്നവും തട്ടിയെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ ജാള്യത മറയ്ക്കാന്‍ വാര്യമുട്ടത്ത് കാണിച്ചുകൂട്ടിയ നടപടി അപഹാസ്യവും അപലപനീയവുമാണെന്ന് കേരളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം പറഞ്ഞു.