ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് ഫ്രണ്ട് (എം) തൊടുപുഴയിൽ സേവ് കിസാൻ മാർച്ച് നടത്തി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 
തൊടുപുഴ: ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് യൂത്ത് ഫ്രണ്ട് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ സേവ് കിസാൻ മാർച്ച് നടത്തി  മാർച്ചിന് മുൻപിൽ കർഷകർ ട്രാക്ടറിൽഅകമ്പടിയായി അണിചേർന്നു.   തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച  മാർച്ച് .യൂത്ത്ഫ്രണ്ട് എം ജില്ലാ പ്രസിഡൻറ് ഷിജോതടത്തിൽ ഫ്ളാഗ് ഓഫ് ചെയ്തു. യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം പ്രസിഡന്റ് റോയിസൺ കുഴിഞ്ഞാലിൽ നേതൃത്വം നൽകിയ മാർച്ച് നഗരം ചുറ്റി 9മുനിസിപ്പൽ ഓഫീസിന് മുന്നിൽ ചേർന്നപ്പോൾ
സമാപനസമ്മേളനം കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം പ്രൊഫ കെ ഐ ആന്റണി ഉദ്ഘാടനം ചെയ്തു.നേതാക്കളായ ജിമ്മി മറ്റത്തിപ്പാറ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്,സാൻസൻ അക്കകാട്ട്, അഡ്വ.മധുനമ്പൂതിരി,ജെഫിൻ കൊടുവേലി, ജോമി കുന്നപ്പിള്ളി,റിജോ ഇടമനപറമ്പിൽ,ഡെൻസിൽ വെട്ടിക്കുഴിച്ചാലിൽ, നൗഷാദ് മുക്കിൽ,ഡിൽസൺ സെബാസ്റ്റ്യൻ, വിജയ് ചേലാകണ്ടം, ജോജൊ അറക്കകണ്ടം,ഷിജു പൊന്നാമറ്റം,ഷീൻ വർഗീസ്, തോമസ് വെളിയത്ത് മ്യാലിൽ,അംബിക ഗോപാലകൃഷ്ണൻ, സ്മിത മാന്തടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •