പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരേ മോശം പരാമർശം നടത്തിയെന്ന പരാതിയിൽ പി.സി. ജോർജ് എം.എൽ.എ യെ ശാസിക്കാൻ ശുപാർശ
Spread the love
പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരേ മോശം പരാമർശം നടത്തിയെന്ന പരാതിയിൽ പി.സി. ജോർജ് എം.എൽ.എ.യെ ശാസിക്കാൻ ശുപാർശ. നിയമസഭ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിയാണ് പി.സി. ജോർജിനെതിരായ നടപടിക്ക് ശുപാർശ നൽകിയത്. കമ്മിറ്റിയുടെ ഏഴാം നമ്പർ റിപ്പോർട്ടായാണ് പി.സി. ജോർജിനെതിരായ പരാതി സഭയിൽവെച്ചത്.
വനിത കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ അടക്കമുള്ളവരാണ് പി.സി. ജോർജിനെതിരേ പരാതി നൽകിയത്. പീഡനത്തിനിരയായ കന്യാസ്ത്രീയെ അവഹേളിക്കുന്നതരത്തിൽ എം.എൽ.എ. പരാമർശം നടത്തിയെന്നായിരുന്നു പരാതി.
Spread the love