മാർ സ്ലീവാ ജേർണൽ ഓഫ് മെഡിസിൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലാ പുറത്തിറക്കുന്ന മെഡിക്കൽ റിസർച്ച് ജേർണൽ “മാർ സ്ലീവാ ജേർണൽ ഓഫ് മെഡിസിൻ” പ്രകാശനം ചെയ്തു. ഇന്നലെ വൈകുന്നേരം 4 മണിക്ക് ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മെഡിക്കൽ ഡയറക്ടർ ഡോ. ലിസി തോമസിന് ആദ്യ കോപ്പി നൽകി പ്രകാശനകർമ്മം നിർവഹിച്ചു. മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അക്കാദമിക് വിഭാഗത്തിന്റെ കീഴിലാണ്, മെഡിക്കൽ റിസർച്ച് ജേർണൽ ആരംഭിച്ചത്. ആശുപത്രിയിൽ സേവനം ചെയ്തു വരുന്ന ഡോക്ടർമാരുടെ മെഡിക്കൽ ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഒന്നാം പതിപ്പിൽ അടങ്ങിയിരിക്കുന്നത്. വർഷത്തിൽ രണ്ടു തവണ പുറത്തിറക്കാൻ പദ്ധതിയുള്ള ഈ ജേർണലിൽ വിവിധ സ്പെഷ്യലിറ്റി, സൂപ്പർ സ്പെഷ്യലിറ്റി വിഭാഗങ്ങളിൽ നിന്നുള്ള 30 ഓളം ലേഖനങ്ങളാണുള്ളത്. മാർ സ്ലീവാ ജേർണൽ ഓഫ് മെഡിസിൻ എന്നത് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളുടെ കൂട്ടായ്മയുടെയും ഐക്യത്തിന്റെയും പ്രതീകവും, ആശുപത്രിയുടെ വളർച്ചയുടെയും ഉയരുന്ന നിലവാരത്തിന്റെയും തെളിവുമാണെന്ന് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ചടങ്ങിൽ പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റി പാലായുടെ വ്യക്തിത്വത്തിന്റെ ഗോൾഡൻ സ്റ്റാൻഡേർഡ് ആയി ഇനി മുതൽ ഈ ജേർണൽ കാണാക്കക്കപ്പെടുമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.  മെഡിക്കൽ രംഗത്തെ പുതിയ സാധ്യതകളെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും അതോടൊപ്പം ആശുപത്രിയിൽ നടത്തിയിട്ടുള്ള പ്രധാന ചികിത്സകളെക്കുറിച്ചുമുള്ള കുറിപ്പുകൾ അടങ്ങിയ മാർ സ്ലീവ ജേർണൽ ഓഫ് മെഡിസിൻ, മെഡിക്കൽ ഗവേഷണരംഗത്ത് ആശുപത്രിയും ഇവിടുത്തെ ഡോക്ടറുമാരും നൽകുന്ന വലിയ സംഭാവനയായിരിക്കുമെന്നും ജേർണലിന്റെ മാനേജിങ് എഡിറ്ററും ആശുപത്രി മാനേജിങ് ഡയറക്ടറുമായ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ അറിയിച്ചു.ചടങ്ങിൽ ബിഷപ്പിനോടൊപ്പം ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ, മെഡിക്കൽ ഡയറക്ടർ ഡോ. ലിസി തോമസ്, അക്കാഡമിക് ഡയറക്ടർ ഡോ. ജോസഫ് പര്യാത്ത്, മറ്റു ആശുപത്രി ഡയറക്ടർമാർ, ജേർണൽ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ ഡോ. ജോയി മാണി, ഡോ.മഞ്ജുള രാമചന്ദ്രൻ, ഡോ. ജേക്കബ് ജോർജ് പി., ഡോ. സണ്ണി ജോൺ, ഡോ. ജിസ് തോമസ്, ഡോ. ഗീതു ആന്റണി എന്നിവരും പങ്കെടുത്തു.PHOTO CAPTIONമാർ സ്ലീവാ മെഡിസിറ്റി പാലാ പ്രസിദ്ധീകരിക്കുന്ന “മാർ സ്ലീവാ ജേർണൽ ഓഫ് മെഡിസിന്റെ” പ്രകാശനകർമ്മം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മെഡിക്കൽ ഡയറക്ടർ ഡോ. ലിസി തോമസിന് നൽകി നിർവഹിക്കുന്നു. അക്കാഡമിക് ഡയറക്ടർ ഡോ. ജോസഫ് പര്യാത്ത്, ഡോ.മഞ്ജുള രാമചന്ദ്രൻ,  ഡോ. ജിസ് തോമസ്, ആശുപത്രി മാനേജിങ് ഡയറക്ടർ  മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ, ഡോ. ജോയി മാണി, ഡോ. ജേക്കബ് ജോർജ് പി. എന്നിവർ സമീപം.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •