Wed. Apr 24th, 2024

ദമ്പതിമാര്‍ക്കിടയിലേക്ക് ഒരു ഗേള്‍ഫ്രണ്ട് എത്തിയാല്‍ അടിയോടടി ആയിരിക്കും… എന്നാല്‍ ഇവര്‍ മൂന്നു പേരും ഹാപ്പിയാണ്… ഒരേയൊരു കണ്‍ഫ്യൂഷന്‍ മാത്രം

By admin Apr 1, 2022 #news
Keralanewz.com

ഭാര്യ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ മൂന്നാമതൊരാള്‍ വേണം എന്ന ചിന്ത വരുമ്പോള്‍ പലരും കുട്ടികളെപ്പറ്റി ആലോചിക്കും. എന്നാല്‍ എല്ലാവരും മൂന്നാമതൊരാള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പില്‍ കുട്ടികളില്‍ ശരണം പ്രാപിക്കാറില്ല. ബ്രിട്ടനിലെ ദമ്പതികളായ ടോം ഹില്‍യാര്‍ഡിന്റെയും ഭാര്യ ലെസ്ലിയും കാര്യം തന്നെയെടുക്കാം. കഴിഞ്ഞ രണ്ട് വര്‍ഷമായി എമ്മ കൂമ്പര്‍ എന്ന് പേരുള്ള ഗേള്‍ ഫ്രണ്ടുമായാണ് ഈ ദമ്പതികളുടെ ജീവിതം.


തങ്ങളുടെ ബന്ധത്തിലേക്ക് ഒരു പുതിയ വ്യക്തിയെ കൊണ്ടുവരുന്നതിനെക്കുറിച്ച് ടോം തമാശയായി ചിന്തിച്ചതിന് ശേഷമാണ് സംഗതി സീരിയസ്സായത് എന്ന് ലെസ്ലി പറയുന്നു. ഇപ്പോള്‍, തമാശ ഒരു യാഥാര്‍ത്ഥ്യമായി മാറി. അവര്‍ മൂന്ന് പേരും ഒന്നിച്ചാണ് ഇപ്പോള്‍ വീട്ടുകാര്യങ്ങള്‍ ചെയ്യുന്നതും, ഭക്ഷണം കഴിക്കുന്നതും, കിടക്കുന്നതും, വരവ് ചിലവ് കാര്യങ്ങള്‍ തീരുമാനിക്കുന്നതും.


രണ്ട് വര്‍ഷമായി ഒന്നിച്ചു താമസിച്ചതോടെ മൂവരും ചേര്‍ന്നുള്ള കുടുംബം സന്തോഷകരമായി കൊണ്ടുപോവാം എന്ന ആത്മവിശ്വാസത്തിലാണ് ഇവര്‍. നാലാമനായി ഒരു ഒരു കുട്ടി കൂടെ ഇവരുടെ പ്ലാനിലുണ്ട്. എന്നാല്‍ ആര് ഗര്‍ഭം ധരിക്കും എന്ന കണ്‍ഫ്യൂഷനിലാണ് മൂവര്‍ സംഘം.


‘ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് ആളുകള്‍ക്ക് പല മുന്‍ധാരകളുണ്ടായിരുന്നു. അവര്‍ക്ക് പ്രാന്താണ് എന്നാണ് പലരും പറഞ്ഞത്. അത് അങ്ങനെ ഒന്നുമല്ല. ഞങ്ങള്‍ എല്ലാവരും പരസ്പരം പ്രണയത്തിലാണ്. മറ്റ് ദമ്പതികളെപ്പോലെ ഞങ്ങള്‍ക്കും സ്‌നേഹബന്ധം ഉണ്ട് ഞങ്ങള്‍ മൂന്ന് പേര്‍ മാത്രമേ ഉള്ളൂ, അത്രമാത്രം’, ലെസ്‌ലി പറഞ്ഞു.


ഒരു കാമുകിയെ കണ്ടെത്താനുള്ള തീരുമാനമെടുത്ത ശേഷം, ലെസ്ലി LGBTQ+ tഡറ്റിംഗ് ആപ്പായ Taimiയില്‍ ചേര്‍ന്നു. ആപ്പിലൂടെയാണ് വില്‍റ്റ്ഷയറില്‍ നിന്നുള്ള എമ്മയെ കണ്ടുമുട്ടിയത്. അവര്‍ സംസാരിക്കാന്‍ തുടങ്ങി, ഏകദേശം ഒരു മാസത്തിനുശേഷം അവര്‍ കണ്ടുമുട്ടി. ടോം പിന്നീട് എമ്മയെ പരിചയപ്പെട്ടു. യുകെ ലോക്ക്ഡൗണിലേക്ക് പോകുന്ന സമയമായതിനാല്‍ എല്ലാവരും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി.
താനും ലെസ്ലിയും എമ്മയെ തങ്ങളുടെ ബന്ധത്തില്‍ സന്തോഷവതിയാക്കാന്‍ പരമാവധി ശ്രമിക്കുന്നത് എങ്ങനെയെന്ന് ടോം സൂചിപ്പിച്ചു. അവള്‍ വളരെ വൈകിയാണ് ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നത് എന്നറിഞ്ഞുകൊണ്ട് എല്ലാ കാര്യത്തിലും അവളെ തുല്യ പങ്കാളിയാക്കാന്‍ എപ്പോഴും ശ്രമിക്കുന്നുണ്ട് എന്ന് ടോം പറയുന്നു

Facebook Comments Box

By admin

Related Post