പഴയ 100, 10, 5 രൂപ നോട്ടുകൾ പിന്‍വലിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റിസര്‍വ് ബാങ്ക്

Spread the love
  •  
  •  
  •  
  •  
  •  
  •  
  •   
  •  
  •  
  •  
  •  
  •  
  •  
  •  
  •  

ന്യൂഡൽഹി : 2021 മാർച്ച് മുതൽ പഴയ കറൻസി നോട്ടുകൾ അസാധുവാകുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് റിസർവ് ബാങ്ക് രംഗത്ത്. അഞ്ച് രൂപ, 10 രൂപ, 100 രൂപ എന്നിവയുടെ പഴയ സീരീസ് നോട്ടുകൾ പിൻവലിക്കുമെന്ന് ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ റിപ്പോർട്ടുകൾ വാസ്തവ വിരുദ്ധമാണെന്നാണ് റിസർവ്വ് ബാങ്ക് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

2016ലാണ് 1000 രൂപ നോട്ടുകളും 500 രൂപ നോട്ടുകളും സർക്കാർ അസാധുവാക്കിയത്. എന്നാൽ അഞ്ച് രൂപ, 10 രൂപ, 100 രൂപ നോട്ടുകൾ പിൻവലിച്ചിരുന്നില്ല. 2018 ൽ 10 രൂപയുടെയും 50 രൂപയുടെയും 200 രൂപയുടെയും പുതിയ കറൻസികൾ ആർബിഐ പുറത്തിറക്കിയിരുന്നു. പിന്നീട് 2019ൽ 100 ന്റെ പുതിയ നോട്ടും ഇറക്കിയിരുന്നു

 Save as PDF

Spread the love
  •  
  •  
  •  
  •  
  •  
  •  
  •   
  •  
  •  
  •  
  •  
  •  
  •  
  •  
  •