സംസ്ഥാനത്ത് ഡീസലിന് പിന്നാലെ പെട്രോൾ വിലയും റെക്കോർഡിൽ ; 88 രൂപയിലെത്തി

Spread the love
  •  
  •  
  •  
  •  
  •  
  •  
  •   
  •  
  •  
  •  
  •  
  •  
  •  
  •  
  •  

കൊച്ചി : സംസ്ഥാനത്ത് ഡീസലിന് പിന്നാലെ പെട്രോൾ വിലയും റെക്കോർഡിലെത്തി. പെട്രോൾ ലിറ്ററിന് 35 പൈസയാണ് കൂടിയത്. ഡീസൽ ലിറ്ററിന് 37 പൈസയും കൂടി. കൊച്ചി ന​ഗരത്തിൽ ഒരു ലിറ്റർ പെട്രോൾ വില 86.32 പൈസയായി ഉയർന്നു.

തിരുവനന്തപുരം ന​ഗരത്തിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 88 രൂപയായി. ​ഗ്രാമപ്രദേശങ്ങളിൽ  പെട്രോൾ വില 89.90 രൂപയായി.  2018 ഒക്ടോബറിലെ 85.99 രൂപയെന്ന റെക്കോർഡാണ് തകർന്നത്. 

ഡീസലിന് കൊച്ചിയിൽ ലിറ്ററിന് 80.51 രൂപ എന്ന നിലയിലാണ്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും രാജ്യത്ത് എണ്ണക്കമ്പനികള്‍ വില കൂട്ടിയിരിക്കുന്നത്.

 Save as PDF

Spread the love
  •  
  •  
  •  
  •  
  •  
  •  
  •   
  •  
  •  
  •  
  •  
  •  
  •  
  •  
  •