കർഷക സമരത്തിന് ഐക്യദാർഢ്യവുമായി എൻസിപി കലാ സംസ്കൃതി; 26ന് നെൽക്കതിരേന്തി സമരം നടത്തും
പാലാ: ദേശീയ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപാച്ചുകൊണ്ട് എൻസിപി ദേശീയ കലാ സംസ്കൃതി പാലാ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരുണാപുരം ചെമ്പനാനിയ്ക്കൽ പാടശേഖരത്തിൽ ജനുവരി 26 വൈകുന്നേരം 4 ന് നെൽക്കതിരേന്തി സമരം ചെയ്യും. ഉഴവൂൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്ബ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് ജോർജ്ജ് തോമസ് അദ്ധ്യക്ഷത വഹിക്കും.
കലാ സംസ്കൃതി സംസ്ഥാന സെക്രട്ടറി ബെന്നി മൈലാടൂർ മുഖ്യ പ്രഭാഷണം നടത്തും.
എൻഎൽസി സംസ്ഥാന നിർവ്വാഹക സമിതിയംഗം എം ആർ രാജു, എൻഎൽസി ജില്ലാ വൈസ് പ്രസിഡന്റ് മാർട്ടിൻ മിറ്റത്താനി, സതീഷ് കല്ലക്കുളം, അഡ്വ. ബേബി ഊരകത്ത്, ജോഷി ഏറത്ത്, മണി വള്ളിക്കാട്ടിൽ, സാംജി പഴേപറമ്പിൽ, അയിഷ ജഗദീഷ്, ഷാജി ചെമ്പിളായിൽ, രതീഷ് വള്ളിക്കാട്ടിൽ, വിജയൻ ഏഴാച്ചേരി, കെ ആർ അശോകൻ, സന്തോഷ് പുളിക്കൻ, എം വി ജോർജ്ജ്, ജോണി കെ എ, ബെന്നി കല്ലേക്കല്ലിൽ, ജോസ് തെങ്ങുംപിള്ളി, ബാബു മുത്തോലി, ജോസ് കുന്നുംപുറം, രഞ്ജിത്ത് മൂന്നിലവ്, മാത്യു ചിറകണ്ടം, സുര മേലുകാവ്, ജോസ് അന്തീനാട് തുടങ്ങിയവർ സംസാരിക്കും.