കേരള കോൺഗ്രസ് (എം) വാഴപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പാർട്ടി ചെയർമാനും, അരനൂറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന അധികായനുമായിരുന്ന കെ എം മാണിയുടെ എൺപത്തിയേട്ടാം ജന്മദിനത്തോടനുബന്ധിച്ച്, മാണിസാർ സ്മൃതി സംഗമം നടത്തി
ചങ്ങനാശ്ശേരി: കേരള കോൺഗ്രസ് എം വാഴപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരണീയനായ മുൻ പാർട്ടി ചെയർമാനും, അരനൂറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന അധികായനുമായിരുന്ന ശ്രീ കെ എം മാണിയുടെ എൺപത്തിയേട്ടാം ജന്മദിനത്തോടനുബന്ധിച്ച്, മാണിസാർ സ്മൃതി സംഗമം നടത്തി. സ്മൃതി സംഗമം എസ്എൻഡിപി സംസ്ഥാന യൂണിയൻ കൗൺസിലർ ശ്രീ. സനൽ കുമാർ ഉദ്ഘാടനം ചെയ്തു. കാരുണ്യത്തിന്റെ കരസ്പർശം ആയിരുന്നു മാണിസാർ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ഗവൺമെന്റ് ഫാർമസ്യൂട്ടിക്കൽസ് കൗൺസിൽ മുൻ അംഗം ശ്രീ.ഫിലിപ്പ് അഗസ്റ്റിൻ കുന്നേൽ, കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം അഡ്വക്കേറ്റ് ജോബ് മൈക്കിൾ എന്നിവർ മാണിസാറിനെ അനുസ്മരിച്ച് സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് ശ്രീ. കുര്യാക്കോസ് പുന്നവേലി, ജോൺസൺ അലക്സാണ്ടർ, മണ്ഡലം സെക്രട്ടറി റോബിൻ ചിറത്തലക്കൽ, സണ്ണി ചങ്ങങ്കേരി, നിജോ ഐസക്, ലൈസാമ്മ ആന്റണി കെ എം തോമസ് കവിത്താഴെ, സോമു അഗസ്റ്റിൻ ആലഞ്ചേരി, ടോജി തോമസ്, ബേബി സേവ്യർ, റോബിൻ പുത്തൻപുരയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു