എച്ച്.ഐ.ഡി ഹെഡ്‌ലാംപുകളുമായി ഇനി നിരത്തിലിറങ്ങിയാല്‍ എട്ടിന്റെ പണി കിട്ടും

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊച്ചി: രാത്രി കാലങ്ങളില്‍ അപകടങ്ങള്‍ക്ക് വഴിവെക്കുന്ന എച്ച്‌ഐഡി (ഹൈ ഇന്റെന്‍സിറ്റി ഡിസ്ചാര്‍ജ്) ഹെഡ്ലാംപുകളുമായി ഇനി നിരത്തിലിറങ്ങിയാല്‍ പണി കിട്ടും. ഇത്തരം വാഹനങ്ങളില്‍ നിന്നുള്ള അതിതീവ്ര വെളിച്ചം മൂലമാണ് അപകടങ്ങള്‍ വര്‍ധിക്കുന്നതെന്ന പരാതി വ്യാപകയതിനെ തുടര്‍ന്ന് നടപടിക്കൊരുങ്ങുകയാണ് അധികാരികള്‍. 24 വോള്‍ട്ടുള്ള ബള്‍ബുകളുടെ ശേഷി 70 മുതല്‍ 75 വരെ വാട്‌സില്‍ കൂടാന്‍ പാടില്ല. 12 വോള്‍ട്ടുള്ള ബള്‍ബുകള്‍ 60 മുതല്‍ 65 വരെ വാട്‌സിലും കൂടരുത്.

ഒട്ടുമിക്ക വാഹനങ്ങളിലും 60 വാട്‌സ് വരെ ശേഷിയുള്ള ഹാലജന്‍/എച്ച്‌ഐഡി/എല്‍ഇഡി ബള്‍ബുകളാണ് നിര്‍മാണക്കമ്പനികള്‍ ഘടിപ്പിക്കാറുള്ളത്. വാഹനം വാങ്ങിയ ശേഷം ഉടമകളാണ് ഇത്തരം അനുവദനീയമല്ലാത്ത മാറ്റങ്ങള്‍ വരുത്തുന്നത്.

ആഡംബര കാറുകളിളെ മാതൃകയാക്കിയാണു പലരും ഇത്തരം എച്ച്‌ഐഡി ഘടിപ്പിക്കുന്നത്. എന്നാല്‍, ആഡംബര കാറുകളുടെ എച്ച്‌ഐഡി, എല്‍ഇഡി ബള്‍ബുകളില്‍, പുറത്തേക്കു പ്രവഹിക്കുന്ന വെളിച്ചം 5 അടിക്കു മുകളിലേക്കു പരക്കാതിരിക്കാനുള്ള ബീം റെസ്ട്രിക്ടര്‍ സംവിധാനമുണ്ട് എന്നതിനാല്‍ നിയമ പരമായി ഇത്തരം വാഹങ്ങളില്‍ ഇവ ഉപയോഗിക്കുന്നതിനു തടസവുമില്ല

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •