Fri. Apr 19th, 2024

നിശ്ചിത വാക്സിനേഷൻ ലഭിച്ച വിദേശ മലയാളികൾക്ക് ക്വാറന്റൈന്‍ നിയമങ്ങളിൽ ഇളവ് വരുത്തണം; ജോസ് കെ മാണി

By admin Jul 4, 2021 #news
Keralanewz.com


അംഗീകൃത വാക്‌സിനുകളുടെ നിശ്ചിത ഡോസ് സ്വീകരിച്ച ശേഷം നാട്ടില്‍ എത്തുന്ന പ്രവാസിമലയാളികള്‍ക്കുളള ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ ഇളവു വരുത്തണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. കോവിഡ് കാലത്ത് വളരെ അടിന്തരാവശ്യത്തിനാണ് മലയാളികള്‍ ജന്മനാട്ടിലെത്തുന്നത്. മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവരുടെ മരണാന്തര ചടങ്ങുകള്‍ പോലെ നിര്‍ബന്ധമായും പങ്കെടുക്കേണ്ട ചടങ്ങുകളില്‍ സംബന്ധിക്കുന്നതിനാണ് തിരക്കിട്ട് എത്തിച്ചേരുന്നത്.

കൂടാതെ വളരെ നാളുകളായി നിശ്ചയിച്ചുറപ്പിച്ചിരിക്കുന്ന പലതവണ മാറ്റി വച്ച വിവാഹ ചടങ്ങുകള്‍ ഉള്‍പ്പടെയുള്ള മറ്റു അത്യാവശ്യ ആവശ്യങ്ങള്‍ക്കായും. രണ്ടോ മൂന്നു ആഴ്ച മാത്രം അവധിയെടുത്തു കേരളത്തിലെത്തുന്ന നിശ്ചിത ഡോസ് വാക്‌സിനേഷന്‍ ലഭിച്ചിട്ടുള്ള പ്രവാസികളായ മലയാളികള്‍ക്ക് Quarantine നിയമങ്ങളില്‍ ഇളവ് വരുത്തണമെന്ന് പ്രവാസി കേരളാ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള വിവിധ പ്രവാസി സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. അനുഭാവപൂര്‍വം പരിഗണിക്കേണ്ട ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതാണ് എന്ന് ജോസ് കെ മാണി പറഞ്ഞു

https://www.facebook.com/154254094714750/posts/2053165888156885/
Facebook Comments Box

By admin

Related Post