മേലുകാവ് പഞ്ചായത്തിലെ പെരിങ്ങാലി- വടക്കുംമേട് റോഡിൻറെ നവീകരണത്തിന് 4.99 ലക്ഷം രൂപാ അനുവദിച്ചതായി തോമസ് ചാഴികാടൻ എം പി
മേലുകാവ്: മേലുകാവ് ഗ്രാമപഞ്ചായത്തിലെ 3-ാം വാർഡിൽ എസ് റ്റി മേഖലയിൽപ്പെട്ട പെരിങ്ങാലി- വടക്കുംമേട് റോഡിൻറെ നവീകരണത്തിന് 4.99 ലക്ഷം രൂപാ എസ് റ്റി വിഭാഗത്തിൽ ഉൾപ്പെടുത്തി പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ചതായി തോമസ് ചാഴികാടൻ എം പി അറിയിച്ചു. ഇതിന് ഭരണാനുമതി അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയതായും അദ്ദേഹം അറിയിച്ചു
ഈ റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം )മേലുകാവ് മണ്ഡലം പ്രസിഡണ്ട് സണ്ണി മാത്യുവിന്റെ നേതൃത്വത്തിൽ എം പിക്ക് നിവേദനം സമർപ്പിച്ചിരുന്നു
Facebook Comments Box