Thu. Apr 18th, 2024

കെ എം മാണിക്കെതിരായ അഭിഭാഷകന്റെ പരാമര്‍ശത്തിനെതിരെ കേരള കോണ്‍ഗ്രസ് (എം)

By admin Jul 6, 2021 #news
Keralanewz.com

ഡൽഹി : കെ എം മാണിക്കെതിരായ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ പരാമര്‍ശത്തിനെതിരെ കേരള കോണ്‍ഗ്രസ് എം. രണ്ടു തവണ വിജിലന്‍സ് കോടതിയും ഹൈക്കോടതിയും കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ മാണിയെക്കുറിച്ച്‌ നിരുത്തരവാദപരമാണ് പറഞ്ഞതെന്നാണ് പാര്‍ട്ടി അഭിപ്രായം. അഭിഭാഷകനോട് അടിയന്തരമായി വിശദീകരണം തേടണമെന്നും കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. അഭിഭാഷകന്‍ ഇത്തരമൊരു നിലപാടെടുത്തത് തെറ്റാണ്. അദ്ദേഹത്തിനോട് സര്‍ക്കാര്‍ വിശദീകരണം ചോദിക്കണം. നാളെ കോട്ടയത്ത് പാര്‍ട്ടിയുടെ നിര്‍ണായകമായ സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരാനിരിക്കുകയാണ്

Facebook Comments Box

By admin

Related Post