Sat. Apr 20th, 2024

കേന്ദ്രനയങ്ങൾ വിലക്കയറ്റം സൃഷ്ടിക്കുന്നു ; വനിതാ കോൺഗ്രസ് (എം)

By admin May 14, 2022 #news
Keralanewz.com

പാലാ;  കേന്ദ്ര സർക്കാർ നയങ്ങൾ രാജ്യത്ത് വിലക്കയറ്റം സൃഷ്ടിച്ച് ജനജീവിതം ദുഷ്കരമാക്കുന്നതായി കേരള വനിതാ കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടി. ക്രൂഡ് ഓയിൽ വില കുറയുമ്പോഴും പാചകവാതക വില തുടരെ വർദ്ധിപ്പിച്ച് പാചകം പോലും വലിയ ബാദ്ധ്യതയാക്കി മാറ്റിയിരിക്കുകയാണെന്ന് യോഗം ആരോപിച്ചു.കേന്ദ്രനയങ്ങൾക്ക് എതിരെ പഞ്ചായത്ത്തലത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു

വനിതാ കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം സ്പെഷ്യൽ കൺവൻഷൻ പ്രൊഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡണ്ട് പെണ്ണമ്മ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ഫിലിപ്പ് കുഴികുളം,ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റൂബി ജോസ്, കരൂർ പഞ്ചായത്ത് പ്രസിഡണ്ട് മഞ്ചു ബിജു, ജിജി തമ്പി ,ലീന സണ്ണി, ബിജി ജോജോ ,ലിസി മാനുവൽ, ലിസി ബേബി, ലിസമ്മ ബോസ്, സിസി ജയിംസ്, ഷേർളി ബേബി, ആലീസ് ജോസ്, സുജ പ്രകാശ്, ലൈസമ്മ കുര്യൻ എന്നിവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post