പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും രാജ്ഭവനിലേക്ക് കർഷക യൂണിയൻ (എം) സംസ്ഥാന കമ്മിറ്റി യുടെ ട്രാക്ടർ റാലി മാർച്ച് രണ്ടിന്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോട്ടയം:  ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കർഷക യൂണിയൻ എം  നേതൃത്വത്തിൽ തിരുവനന്തപുരത്ത് ട്രാകടർ റാലി നടത്തുവാൻ കർഷക യൂണിയൻ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.കർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് കഴിഞ്ഞ മൂന്നു മാസക്കാലമായി  കർഷകർ നടത്തുന്ന അതീജീവനത്തിന്റെ പോരാട്ടത്തിന്   ഐക്യദാർഢ്യവും ഇന്ധനവില വർധന ക്കെതിരേയും  പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് കേരളാ രാജ്ഭവനിലേക്കാണ് റാലി നടത്തുക. മാർച്ച് 2 ന്  രാവിലെ പത്ത് മണിക്ക് കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം റോഷി അഗസ്റ്റിൻ എംഎൽഎ രാജ് ഭവന് മുന്നിൽ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്യും.പ്രസിഡണ്ട് റെജി കുന്നംകോട്ട് അദ്ധ്യക്ഷത വഹിക്കും. ട്രാക്ടർ റാലി കേരളാ കോൺഗ്രസ് എം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജെ സഹായദാസ് നാടാർ ഫ്ളാഗ് ഓഫ് ചെയ്യും.കേരള കോൺഗ്രസ് എം നേതാക്കളും കർഷക യൂണിയൻ എം സംസ്ഥാന ഭാരവാഹികളും പ്രസംഗിക്കും. കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട് അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചത്. നേതാക്കളായകെ.പി ജോസഫ്,മത്തച്ചൻ പ്ളാത്തോട്ടം,ജോമോൻ മാമലശ്ശേരി,എ എച്ച് ഹഫീസ്,ജോൺ മുല്ലശ്ശേരി, ഏഴംകുളം രാജൻ, റെജി ഓലിക്കരോട്ട്, സേവ്യർ കളരിമുറി, ജോയിച്ചൻ പീലിയാനിക്കൽ, അപ്പച്ചൻ നെടുമ്പിള്ളിൽ,ജോൺ കൊച്ചുകുളം, ഫ്രാൻസിസ് പാണ്ടിചേരി,പി.കെ കൃഷ്ണൻ,കെ.വി സേവ്യർ, കുര്യാക്കോസ് എബ്രഹാം, എന്നിവർ പ്രസംഗിച്ചു

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •