നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; കേരളത്തില്‍ ഏപ്രിൽ 6 ന് തെരഞ്ഞെടുപ്പ്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ന്യൂഡല്‍ഹി:കേരളത്തില്‍ ഏപ്രിൽ 6 ന് തെരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. കേരളത്തെ കൂടാതെ പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് കേരളത്തിലെ പോളിംഗ് ബൂത്തുകളുടെ എണ്ണം ഇരട്ടിയാക്കി.40771 ബൂത്തുകളാണ് കേരളത്തിൽ പത്രിക സമർപ്പിയ്ക്കാൻ സ്ഥാനാർത്ഥിയ്ക്കൊപ്പം രണ്ടു പേരെ മാത്രമേ അനുവദിയ്ക്കൂ. വീടുകയറാൻ അഞ്ചുപേർക്കാണ് അനുമതി. 80 വയസിന് മുകളിൽ പ്രായമുള്ളവർക്ക് തപാൽ വോട്ട് അനുവദിയ്ക്കും.രാവിലെ 7 മുതൽ വൈകിട്ട് ആറുവരെയാണ് പോളിംഗ് സമയം.

വിശദാംശങ്ങൾ ഇങ്ങനെ:

പോളിബൂത്തിൽ പരമാവധി 1000 വോട്ടർമാർ

എല്ലാം താഴെ നിലകളിൽ വേണം

പോളിങ് സ്റ്റേഷൻ കേരളത്തിൽ 89.65% കൂട്ടി

21,498 ൽ നിന്ന് 40,771ആക്കി

മുതിർന്ന പൗരന്മാർക്കും അംഗപരിമിതർക്കുമുള്ള പോസ്റ്റൽ ബാലറ്റ് സൗകര്യം തുടരും

വോടെടുപ്പ് സമയം ഒരു മണിക്കൂർ കൂട്ടി

പത്രികസമർപ്പണത്തിന് സ്ഥാനാർഥിക്കൊപ്പം പരമാവധി 2 പേർ

വീടുകയറിയുള്ള പ്രചാരണത്തിന് 5പേർ

വാഹന റാലിക്ക് 5 വാഹനങ്ങൾ

നാമനിർദേശപത്രിക ഓൺലൈനായും സമർപ്പിക്കാം

ചീഫ് ഇലക്ട്രൽ ഓഫീസറുടെ മേൽനോട്ടത്തിൽ സുരക്ഷയ്ക്ക് പ്രത്യേക സമിതി

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •