പി.ജെ ജോസഫ് വിഭാഗം കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന പേര് ദുരുപയോഗം ചെയ്തതിന് മോന്‍സിനെതിരെ പരാതി നല്‍കി; കേരളാ കോണ്‍ഗ്രസ്സ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോട്ടയം. പി.ജെ ജോസഫ് വിഭാഗം കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന പേര് ദുരുപയോഗം ചെയ്തതിനെതിരെ കേരളാ കോണ്‍ഗ്രസ്സ് (എം) ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. ഈ മാസം 27 ന് മോന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ നടത്തുന്ന ട്രാക്ടര്‍ റാലിയിലാണ് “കേരളാ കോണ്‍ഗ്രസ്സ് (എം) പി.ജെ ജോസഫ് വിഭാഗം” എന്ന് ഉപയോഗിച്ച് പ്രചരണം നടത്തുന്നത്. ദേശീയ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ.മാണി നേതൃത്വം നല്‍കുന്ന വിഭാഗത്തിന് അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. അതിനെതിരെ ജോസഫ് വിഭാഗം ഹൈക്കോടതി സിംഗിള്‍ ബെഞ്ചിലും, ഡിവിഷന്‍ ബെഞ്ചിലും അപ്പീല്‍ നല്‍കിയെങ്കിലും രണ്ടിടത്തും കോടതി അപ്പീല്‍ തള്ളിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി മോന്‍സ് ജോസഫ് കരുതിക്കൂട്ടിയാണ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തിട്ടുള്ളതെന്നും ആയതിനാല്‍ മോന്‍സ് ജോസഫിനെ പ്രതിയാക്കി നിയമനടപടികള്‍ സ്വീകരിക്കണമെന്നുമാണ് സണ്ണി തെക്കേടം പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •