ഒന്നരക്കോടിയുടെ തട്ടിപ്പ് ; മുംബൈ വ്യവസായിയുടെ പരാതിയിൽ മാണി സി കാപ്പൻ ഇന്ന് കോടതിയിൽ ഹാജരാവും

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുംബൈ വ്യവസായി ദിനേശ് മേനോന്റേ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി കേസ് എടുത്തതിനേത്തുടർന്ന് പാലാ MLA മാണി സി കാപ്പൻ ഇന്ന് ഹൈക്കോടതിയിൽ ഹാജരാവും . തന്റെ കൈയ്യിൽ നിന്ന് മാണി സി കാപ്പൻ ഒന്നരക്കോടി വഞ്ചിച്ച് എടുത്തു എന്ന് പറഞ്ഞാണ് ദിനേശ് മേനോൻ പരാതി കൊടുത്തിരുന്നത് . കണ്ണൂർ വിമാനത്താവളത്തിൽ ഒാഹരി വാങ്ങിത്തരാം എന്ന വ്യാജ വാഗ്ദാനത്തിന്റെ പേരിലാണ് ദിനേശ് മേനോന്റേ കൈയ്യിൽ നിന്ന് മാണി സി കാപ്പൻ ഒന്നരക്കോടി രൂപാ തട്ടിയെടുത്തത് . കേസിൽ കഴമ്പ് ഉണ്ട് എന്ന് കണ്ട് ഇക്കഴിഞ്ഞ ഫെബ്ബൂവരി പത്തിനാണ് നേരിട്ട് ഹാജരാവാൻ കാപ്പനോട് കോടതി നിർദേശിച്ചത് .

മുംബൈ വ്യവസായി ദിനേശ് മേനോൻ, ശ്രീ മാണി. സി. കാപ്പൻ MLA യെ പ്രതിയാക്കി പാലാ മാജിസ്‌ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ബോധിപ്പിച്ചിരുന്നു. മാണി C കാപ്പൻ ഇലക്ഷന് കമ്മീഷൻ മുമ്പാകെ കൊടുത്ത സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ കാണിച്ചും സത്യമായ വിവരങ്ങൾ മറച്ചു വെച്ചു . അഞ്ചു വർഷത്തെ ഇൻകം ടാക്സ് മറച്ചു വെച്ചു തുടങ്ങിയ കാര്യങ്ങൾ ബോധിപ്പിച്ചാണ് സത്യവാങ്മൂലം ബോധിപ്പിച്ചത് ആയതിനാൽ sec125A, of Represenation of People Act, sec. 193,195 I. P. C എന്നി വകുപ്പുകൾ പ്രകാരം കുറ്റകരം ആണ് എന്ന് കാണിച്ചാണ് പാലാ JFMC കോടതിയിൽ അന്യായം ബോധിപ്പിച്ചത്. ആ അന്യായം തള്ളിയതിനെതിരെ ബോധിപ്പിച്ച അപ്പീലിൽ മാണി C കാപ്പനു നോട്ടീസ് അയച്ചു കേരള ഹൈ കോടതി ഉത്തരവായിരുന്നു .

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •