ശക്തി പ്രകടനമായി എലിക്കുളത്തും മീനച്ചിലും ജോസ്.കെ.മാണിയുടെ ജനകീയം പദയാത്ര

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൈക ; എലിക്കുളം, മീനച്ചിൽ പഞ്ചായത്തുകളിൽ ജോസ്.കെ – മാണിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയം വികസന സന്ദേശ പദയാത്രയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത് ശക്തി പ്രകടനമാക്കി മാറ്റി.തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് കൂടുതൽ ആവേശത്തോടെയാണ് പ്രവർത്തകർ പദയാത്രയിലേക്ക് എത്തിച്ചേർന്നത്.സംസ്ഥാന പാത കേന്ദ്രീകരിച്ച് നടത്തിയ പദയാത്രയിൽ നിരവധി യുവാക്കളും തൊഴിലാളികളും വനിതകളും പങ്കെടുത്തു.തെരഞ്ഞെടുപ്പു പ്രചാരണ യാത്രയാക്കി പ്രവർത്തകർ ജനകീയം യാത്രയെ മാറ്റുകയായിരുന്നു.എലിക്കുളം ബാങ്ക് ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ പ്രൊഫ.എം.ടി.ജോസഫ് പദയാത്ര ഉദ്ഘാടനം ചെയ്തു യോഗത്തിൽ എസ്.രാജു അദ്ധ്യക്ഷത വഹിച്ചു.   പഞ്ചായത്ത് പ്രസിഡണ്ട് എസ് .ഷാജി, ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി ഷാജൻ, ജനപ്രതിനിധികളായ സെൽവി വിൽസൺ, ബെറ്റി റോയി, ജോമോൾ മാത്യു, ഷേർളി അന്ത്യാകുളം, എം.കെ.രാധാകൃഷ്ണൻ ,സൂര്യാമോൾ, ജിമ്മിച്ചൻ ഈറ്റത്തോട്, ദീപാ ശ്രീജേഷ്, സിനി ജോയി, അഖിൽ അപ്പുകുട്ടൻ, ആശാ മോൾ   സണ്ണി തെക്കേടം, പ്രഫ. ലോപ്പസ് മാത്യു, ഫിലിപ്പ് കുഴികുളം, ജോസ് ടോം, സാജൻ തൊടുക തോമസ്കുട്ടി വട്ടയ്ക്കാട്ട്, കെ.സി.സോണി, വി.വി.ഹരികുമാർ ,രാജൻ ആരംപുളിക്കൽ, ടോമി ഇടയോടി, അവിരാച്ചാൻ കോക്കാട്ട്, അഗസ്റ്റ്യൻ പേഴുംതോട്ടം, ജോണി ഏറത്ത്, ജോണി പനച്ചിക്കൽ,സച്ചിൻ കളരിക്കൽ, ജൂബിച്ചൻ ആനിതോട്ടം, ജിമ്മിച്ചൻ ഈറ്റത്തോട്,മഹേഷ് ചെത്തിമറ്റം, രാജേഷ് പള്ളത്ത്, ജിമ്മച്ചൻ മണ്ഡപം, മനോജ് മററമുണ്ടയിൽ, സജി പേഴുംതോട്ടം  എന്നിവർ നേതൃത്വം നൽകി

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •