സംസ്ഥാനത്ത് തുടര്‍ഭരണം പ്രവചിച്ച് എബിപി-സി വോട്ടര്‍ സര്‍വെ; ഇടതുപക്ഷം 91 സീറ്റുവരെ നേടുമെന്ന് പ്രവചനം

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ന്യൂഡല്‍ഹി: കേരളത്തില്‍ ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് എബിപി-സി വോട്ടര്‍ അഭിപ്രായ സര്‍വെ. എല്‍ഡിഎഫ് 83മുതല്‍ 91വരെ സീറ്റ് നേടും. യുഡിഎഫിന് 47മതല്‍ 55 സീറ്റുകള്‍ ലഭിക്കും. ബിജെപിക്ക് രണ്ടു സീറ്റുകളില്‍ കൂടുതല്‍ ലഭിക്കില്ലെന്നും അഭിപ്രായ സര്‍വെ പറയുന്നു. 

സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിക്ക് 40 ശതമാനം വോട്ടും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിന് 33 ശതമാനം വോട്ടുമാണ് സര്‍വെ പ്രവചിക്കുന്നത്. ബിജെപിക്ക് 13 ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വെ പറയുന്നു

കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ ഡിഎംകെ അധികാരം പിടിച്ചെടുക്കുമെന്ന് സര്‍വെ വിലയിരുത്തുന്നു. 152മുതല്‍ 162വെര സീറ്റാണ് ഡിഎംകെ-കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന് സര്‍വെ പ്രവചിക്കുന്നത്. എഐഎഡിഎംകെ-ബിജെപി സഖ്യം 58മുതല്‍ 66വരെ സീറ്റ് നേടുമെന്നും സര്‍വെ പറയുന്നു.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •