Thu. Apr 25th, 2024

വനിതാ ലീഗ് കോട്ടയം ജില്ലാ പ്രസിഡൻ്റും രാജിവച്ചു

By admin Jul 7, 2021 #news
Keralanewz.com

കോട്ടയം : വനിതാ ലീഗ് കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ. മഹമൂദബീഗവും രാജിവച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഡോ. ബേനസീർ രാജി പ്രഖ്യാപനത്തിന് തൊട്ട് പിറകെയാണ് രാജി അറിയിച്ചത്.

മുസ് ലിം ലീഗിന്റെയും വനിതാ ലീഗിന്റെയും ചരിത്രത്തിലാദൃമായാണ് ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും ഡോക് ടറേറ്റും രണ്ടു വ്യക്തികൾ ഒരു ജില്ലയിലെ അമരക്കാരാവുന്നത്.

കേവലം പാർട്ടിയോഗങ്ങളും പ്രവർത്തനങ്ങളിലും ഒതുങ്ങി നിൽക്കാതെ താഴെക്കിടയിലുള്ള സ്ത്രീകളെയും കുട്ടികളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്താൻ ഇവരുടെ നേതൃത്വത്തിൽ രൂപ കൽപ്പന ചെയ്ത ” ഉണർവ്വ്” അയൽക്കൂട്ടം പദ്ധതികൾക്ക് കഴിഞ്ഞിരുന്നു.

Facebook Comments Box

By admin

Related Post