Thu. Apr 25th, 2024

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് സമാപനം; സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

By admin Jun 2, 2022 #news
Keralanewz.com

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് വൈകിട്ട് സമാപനം.

സംസ്ഥാനതല സമാപന സമ്മേളനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകീട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്യും. ഒരു വര്‍ഷത്തെ സ‍ര്‍ക്കാരിന്‍റെ പ്രവ‍ര്‍ത്തനങ്ങളുടെ രത്ന ചുരുക്കമാകും പ്രോഗ്രസ് റിപ്പോര്‍ട്ട്.

അതേസമയം രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തോടനുബന്ധിച്ച്‌ കനകക്കുന്നില്‍ നടന്നുവരുന്ന എന്റെ കേരളം മെഗാപ്രദര്‍ശന വിപണനമേളയും ഇന്ന് അവസാനിക്കും. മെയ് 27നാണ് മേള ആരംഭിച്ചത്. പ്രശസ്തരമായ കലാകാരന്‍മാര്‍ നയിക്കുന്ന സാംസ്കാരി കലാപരിപാടികളടക്കം നിരവധി പരിപാടികളാണ് മേളയുടെ ഭാഗമായി കനകക്കുന്നില്‍ അരങ്ങേറുന്നത്.

ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം 2022 മെയ് 27ന് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് നിര്‍വ്വഹിച്ചത്. ഊരാളി ബാന്‍ഡിന്റെ മ്യൂസിക്കല്‍ ഷോ, ശാസ്താംകോട്ട കനല്‍ ബാന്‍ഡിന്റെ നാടന്‍ പാട്ടുമേളം, പേരാമ്ബ്ര മാതായുടെ നൃത്ത പരിപാടി, പ്രശസ്ത സൂഫി സംഗീതജ്ഞന്‍ സമീര്‍ ബിന്‍സിയുടെ സൂഫി സംഗീതം തുടങ്ങി നിരവധി പരിപാടികളാണ് കനകക്കുന്നില്‍ അരങ്ങേറിയത്. ശീതീകരിച്ച 250 ഓളം സ്റ്റാളുകള്‍, കലാസാംസ്കാരിക പരിപാടികള്‍, നവീന സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനം,എന്റെ കേരളം ഐ-പിആര്‍ഡി, കേരളത്തെ അറിയം – ടൂറിസം പ്രദര്‍ശനം, കാര്‍ഷിക വിപണന – പ്രദര്‍ശനമേള, നിരവധി രുചി വിഭവങ്ങളുമായി ഫുഡ്കോര്‍ട്ട് എന്നിവയും മേളയുടെ ഭാഗമാണ്. രാവിലെ 10 മുതല്‍ രാത്രി 10വരെയാണ് പ്രവേശനം. ഇന്ന് രാത്രി വരെയുള്ള മേളയിലേക്ക് പ്രവേശനം സൗജന്യമാണ്

Facebook Comments Box

By admin

Related Post