Fri. Mar 29th, 2024

റീവാലുവേഷന് ജൂണ്‍ 16 മുതല്‍ അപേക്ഷിക്കാം; സേ പരീക്ഷ ജൂലൈയില്‍

By admin Jun 15, 2022 #news
Keralanewz.com

തിരുവനന്തപുരം: എസ്എസ്എൽസി ഉത്തരകടലാസുകളുടെ പുൻമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ജൂൺ 16 മുതൽ 21 വരെ ഓൺലൈനായി നൽകാവുന്നതാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സേ പരീക്ഷ ജൂലൈയിൽ നടത്തും. ഇതിന്റെ വിജ്ഞാപനം ഉടൻ തന്നെ പുറപ്പെടുവിക്കുമെന്നും എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ച് മന്ത്രി നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

എസ്എസ്എൽസിക്ക് ഇത്തവണ 99.26 ശതമാനമാണ്‌ വിജയം. 99.47 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം. 4,26,469 പേർ പരീക്ഷ എഴുതിയതിൽ 4,23,303 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 44,363 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കഴിഞ്ഞ തവണ ഇത് 1,25,509 ആയിരുന്നു എന്ന്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മന്ത്രി വി.ശിവൻ കുട്ടി പിആർഡി ചേംബറിൽ വച്ചാണ് ഫലം പ്രഖ്യാപിച്ചത്

Facebook Comments Box

By admin

Related Post