Thu. Apr 25th, 2024

13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; യുവാവ് റിമാൻഡിൽ

By admin Jun 20, 2022 #news
Keralanewz.com

അരീക്കോട്: അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 13 വയസുകാരാനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ.കണ്ണൂർ പാട്യം ചാമവളയിൽ വീട്ടിൽ സി. മഹ്‌റൂഫിനെയാണ് (42) അരീക്കോട് എസ്.എച്ച്.ഒ സി.വി. ലൈജുമോൻ പിടികൂടിയത്. കുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് കഴിഞ്ഞ ദിവസം കുടുംബം അരീക്കോട് പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വടകരയിലെ ജോലി സ്ഥലത്തുനിന്ന് പിടിയിലായത്.

പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി കുട്ടിയെ പലതവണ പീഡനത്തിന് ഇരയാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ, പ്രകൃതിവിരുദ്ധ പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. ഇയാളെ മഞ്ചേരി പോക്സോ കോടതി റിമാൻഡ് ചെയ്തു

Facebook Comments Box

By admin

Related Post