റാ റാ റാസ്പുടിന്‍…. ആരാണ് റസ്പുട്ടിന്‍,റഷ്യന്‍ രാഞ്ജിയെ മയക്കിയ നിഗൂഡസന്യാസി,റസ്പുടിന്‍ ഗാനം പാടിയ ഫാരലിനും അതേ വിധി,ജാനകിയുടെയും നവീന്റെയും നൃത്തത്തിലൂടെ ലോകം വീണ്ടും തെരയുന്ന ചരിത്രം

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊച്ചി ലോകമെമ്പാടുമുള്ള മധ്യവയസ് പിന്നിട്ടവരുടെ ഗൃഹാതുര ഓര്‍മ്മകളെ തൊട്ടുണര്‍ത്തിയാണ്
മെഡിക്കല്‍ വിദ്യാര്‍ഥികളായ നവീന്റെയും ജാനകിയുടെയും നൃത്തം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയത്.ഇതിനു പിന്നാലെ റാ റാ റാസ്പുടിന്‍ എന്ന പാശ്ചാത്യ സംഗീതലോകത്തെ ഹിറ്റ് ഗാനത്തിലേക്കും ആ ഗാനം അവതരിപ്പിച്ച ബോണി എം എന്ന സംഗീത ട്രൂപ്പിലേക്കും വീണ്ടും കാതുകള്‍ കൂര്‍പ്പിക്കുകയാണ് സംഗീതപ്രിയര്‍.ഒരു തലമുറയെ ഏറെക്കാലം നൃത്തം ചെയ്യിച്ച ബോബി ഫാരല്‍ എന്ന ബോണിഎം ട്രൂപ്പ് ഗായകനെ പതിറ്റാണ്ടുകള്‍ക്കു ശേഷം കേള്‍ക്കുമ്പോഴും കാതില്‍ അതേ പുതുമ..ആനന്ദം..

റഷ്യന്‍ രാജ്ഞിയുടെയും പ്രഭുകുമാരിമാരുടെയും രഹസ്യാനുരാഗിയായ റാസ്പുട്ടിന്റെ കഥയാണ് ബോബി ഫാരലിന്റെ നിത്യഹരിത നമ്പര്‍ ‘റാ റാ റാസ്പുടിന്‍…’ വെറും ട്രിപ്പിളും ഗിറ്റാറും മാത്രം പിന്നണി ചേര്‍ന്ന ഗാനം. ഫ്രാങ്ക് ഫാരിയനാണ് ഈ മനോഹര ഗാനം എഴുതിയത്

ബോണിഎമ്മിന്റെ ഏറ്റവും ജനപ്രീതിയാര്‍ന്ന ഹിറ്റുകളില്‍ ഒന്നായി മാറി റാസ്പുടിന്റെ ജീവിതകഥ പാടുന്ന ഗാനം. മെയ്സി വില്യംസ്, ലിസ് മിഷേല്‍, മാര്‍സിയ ബാരറ്റ്… റാസ്പുടിന്‍കഥയുമായി വേദികളില്‍ നിന്ന് വേദികളിലേക്കു ചിറകുവച്ച് പറക്കുമ്പോള്‍ ഈ മൂന്നു സുന്ദരികള്‍ കൂടിയുണ്ടായിരുന്നു ബോബി ഫാരലിനൊപ്പം. 1976ല്‍ ആണ് ഈ നാല്‍വര്‍ സംഘം ബോണിഎം എന്ന ഗായകസംഘത്തിനു വേണ്ടി ആദ്യമായി പാടിയൊരുമിക്കുന്നത്. എഴുപതുകളുടെ അവസാനത്തിലും എണ്‍പതുകളിലും പാശ്ചാത്യ സംഗീതലോകത്ത് ഇവര്‍ നാലുപേരും ചേര്‍ന്നെഴുതിയ പാട്ടുകെട്ടിന്റെ കൂട്ടുവിലാസം പിന്നീടങ്ങോട്ട് നാളിതുവരെ മാഞ്ഞുപോയിട്ടില്ല.

1976ല്‍ പുറത്തിറങ്ങിയ ടേക്ക് ദി ഹീറ്റ് ഓഫ് മീ എന്ന ആദ്യ ആല്‍ബം മുതല്‍ തുടങ്ങിയ അശ്വമേധമാണ് ബോണിഎമ്മിന്റേത്. തുടര്‍ന്ന് ലവ് ഫോര്‍ സെയില്‍, നൈറ്റ് ഫ്‌ലൈറ്റ് ടു വീനസ്, ഓഷ്യന്‍സ് ഓഫ് ഫാന്റസി, ടെന്‍ തൗസന്റ് ലൈറ്റ് ഇയേഴ്സ്… ഐ ഡാന്‍സ്, റി മിക്സ് 88 തുടങ്ങി ഹിറ്റുകളില്‍ നിന്ന് ഹിറ്റുകളിലേക്ക് ഒരു മൂളിപ്പാട്ടു വേഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ, ബോണി എമ്മിന്. രണ്ടാമത്തെ ആല്‍ബമായ നൈറ്റ് ഫ്‌ലൈറ്റ് ടു വീനസിലേതാണ് റാ റാ റാസ്പുടിന്‍ എന്ന ഡിസ്‌കോ ഹിറ്റ് ഗാനം.

മുങ്ങിമരിച്ചെന്നു കരുതപ്പെടുന്ന നേവാ നദിയുടെ തണുപ്പില്‍ നിന്നും കെട്ടുകഥകളിലെ റഷ്യന്‍ രാജ്ഞിയുടെ പ്രണയ മണിയറയില്‍നിന്നും റാസ്പുടിന്റെ ഗംഭീരമായ തിരിച്ചുവരവായിരുന്നു ബോബി ഫാരലിന്റെ ചുണ്ടുകളിലേക്ക്. ലോകത്തെ മുഴുവന്‍ ഒരേ പാട്ടുലഹരിയില്‍ നൃത്തമാടിച്ച ഫാരല്‍ചുവടുകളുടെ ചടുലതയിലേക്ക്. കൊടുങ്കാറ്റുവേഗം ആടിയുലഞ്ഞ യൂറോപ്പിലെ നൂറായിരം പാട്ടുവേദികളിലേക്ക്… ലോകത്തിന്റെ മുഴുവന്‍ ഹിറ്റ് ചാര്‍ട്ടുകളിലേക്ക്..


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •