സംസ്ഥാനത്ത് കോവിഡ് വ്യാപനം; രണ്ട് ദിവസത്തിനകം രണ്ടര ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന നടത്തുമെന്ന് ചീഫ് സെക്രട്ടറി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: സംസ്ഥാനത്ത് വെള‌ളി, ശനി ദിവസങ്ങളിലായി രണ്ടര ലക്ഷംപേര്‍ക്ക് കൊവിഡ് ടെസ്‌റ്റ് ചെയ്യുമെന്നു ചീഫ് സെക്രട്ടറി വി.പി ജോയ്. ഹൈറിസ്‌ക് വിഭാഗത്തിലുള‌ളവര്‍ക്ക് കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍, കടകളില്‍ ജോലിചെയ്യുന്നവര്‍‌, ചുമട്ടുതൊഴിലാളികള്‍, പൊതുജനങ്ങളുമായി ബന്ധം വരുന്ന മ‌റ്റ് വിഭാഗത്തില്‍ പെട്ടവരെയാകും ഇത്തരത്തില്‍ പരിശോധനാ വിധേയമാക്കുക. ഇതിലൂടെ രോഗം സ്ഥിരീകരിക്കുന്നവരെ ഐസൊലേ‌റ്റ് ചെയ്യാനും അതിലൂടെ സമൂഹത്തില്‍ രോഗവ്യാപനം തടയാനുമാണ് ശ്രമമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

സംസ്ഥാനത്ത് രണ്ട് കോടി ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിന്‍ ആവശ്യമാണ്. ഉടന്‍തന്നെ രണ്ട് ലക്ഷം ഡോസ് വാക്‌സിന്‍ ലഭിക്കുമെന്നും വി.പി ജോയ് പറഞ്ഞു

45 വയസ്സിൽ താഴെയുള്ളവരിൽ പരിശോധന കൂട്ടും. സംസ്ഥാനത്ത് കോവിഡ് വാക്സീൻ സ്റ്റോക്ക് 7 ലക്ഷം ഡോസ് മാത്രമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ജനങ്ങൾ സ്വയം നിയന്ത്രണവും പ്രതിരോധവും ഉറപ്പാക്കണം. പ്രാധാന്യമില്ലാത്ത പരിപാടികളും ചടങ്ങുകളും മാറ്റാൻ തയാറാകണം.

ട്യൂഷൻ ക്ലാസുകൾ കോവിഡ് മാനദണ്ഡം പാലിച്ചുമാത്രം നടത്തണം. േഹാട്ടലുകളിൽ ഇരുന്ന് കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. വാക്സീൻ കിട്ടുന്ന മുറയ്ക്ക് കൂടുതൽ ആളുകൾക്ക് ലഭ്യമാക്കും. പൊതുചടങ്ങുകൾ നടത്തുമ്പോൾ ജില്ലാ ഭരണകൂടത്തെ അറിയിക്കണം.

തൃശൂർ പൂരത്തിൽ പങ്കെടുക്കുന്നവർക്ക് പാസ് നിർബന്ധമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് പാസ് ലഭിക്കും. വാക്സീൻ എടുത്തവർ‌ക്കും പൂരത്തിൽ പങ്കെടുക്കാം.

സംസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യം ഇല്ല. രണ്ടാഴ്ചകൊണ്ട് സ്ഥിതി നിയന്ത്രണവിധേയമാകുമെന്നാണ് പ്രതീക്ഷ. വ്യാപരസ്ഥാപനങ്ങൾ ഹോം ഡെലിവറി വ്യാപിപ്പിക്കാൻ ശ്രമിക്കണം. തിയറ്ററുകളും ബാറുകളും രാത്രി ഒൻപതു മണിക്ക് അടയ്ക്കണം.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •