Thu. Apr 25th, 2024

യുഗ്മ നാഷണൽ ജോയിന്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടത്തിൻ്റെ മാതാവ് മേരിക്കുട്ടി ജോസഫ് നിര്യാതയായി

By admin Jun 24, 2022 #obituary
Keralanewz.com

പാലാ: റോയൽ കോളജ് ഓഫ് നഴ്സിംഗ് ലണ്ടൻ റീജൻ ബോർഡ് മെമ്പറും യുഗ്മ നാഷണൽ ജോയിൻ്റ് ട്രഷററും ആയ എബ്രാഹം പൊന്നുംപുരയിടത്തിൻ്റെ മാതാവും പാലാ പൊന്നുംപുരയിടം ഔസേപ്പച്ചൻ്റെ ഭാര്യയുമായ മേരിക്കുട്ടി ജോസഫ് (78) നിര്യാതയായി.

സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചകഴിഞ്ഞ് 2 നു കിഴതടിയൂർ ആർ വി റോഡിലുള്ള വസതിയിൽ ആരംഭിക്കുന്നതും തുടർന്നു മുത്തോലി സെൻ്റ് ജോർജ് പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്. പരേത കല്ലൂർകുളം തെക്കേമുറിയിൽ പുറങ്ങനാൽ പരേതനായ സ്വർണ്ണ വ്യാപാരി പി ഐ എബ്രാഹമിൻ്റെ മകളും അകലകുന്നം പഞ്ചായത്ത് മുൻ പ്രസിഡൻ്റ് സണ്ണി എബ്രാഹമിൻ്റെ സഹോദരിയുമാണ്.

മക്കൾ: മിനി ജോജോ, ജിജി ജോൺ, എബ്രാഹം പൊന്നുംപുരയിടം (യു കെ ). മരുമക്കൾ: പരേതനായ ജോജോ മാനുവൽ, ചരണകുന്നേൽ (ഭരണങ്ങാനം), ജോൺ സെബാസ്റ്റ്യൻ, വള്ളുവംകോട്ട് (രാമപുരം). കൊച്ചു മക്കൾ: ശില്പ ജോൺ, ജ്യോതി ആൻ ജോജോ

Facebook Comments Box

By admin

Related Post