Thu. Mar 28th, 2024

യുവസംരംഭകനോട് കൈക്കൂലി ആവശ്യപ്പെട്ട സംഭവം; ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം

By admin Jul 10, 2021 #LDF #Minister
Keralanewz.com

ബേക്കറി യൂണിറ്റ് ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ക്കായി നഗരസഭാ അധികൃതരെ സമീപിച്ച യുവസംരംഭകനോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ നഗരകാര്യ ഡയറക്ടറോട് നിര്‍ദേശിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ റവന്യൂ ഇന്‍സ്പെക്ടറായിരുന്ന സുജിത് കുമാറിനെതിരെയാണ് നടപടി കൈക്കൊള്ളാന്‍ നിര്‍ദ്ദേശിച്ചത്. ബേക്കറി യൂണിറ്റിനുവേണ്ട കെട്ടിടത്തിന്റെ തരം മാറ്റാന്‍ അപേക്ഷ നല്‍കിയ സംരംഭകനാണ് ഉദ്യോഗസ്ഥനില്‍ നിന്നും ദുരനുഭവം ഉണ്ടായത്.

അപേക്ഷ നല്‍കിയ സംരംഭകനോട് കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ രാമനാട്ടുകര നഗരസഭയില്‍ സൂപ്രണ്ടായി ജോലിനോക്കുകയാണ്. തല്‍സ്ഥാനത്ത് നിന്ന് സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Facebook Comments Box

By admin

Related Post