Thu. Mar 28th, 2024

പൊൻകുന്നം ബസ് സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പൂട്ടി

By admin Jul 1, 2022 #news
Keralanewz.com

പൊൻകുന്നം : പൊൻകുന്നം ബസ് സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സി. സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പൂട്ടി. വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ് സ്റ്റേഷൻ മാസ്റ്റർ ഓഫീസ്.ഇതാണ് കഴിഞ്ഞ ഒരു മാസത്തിലേറെയായി അടച്ചിട്ടിരിക്കുന്നത്. പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസിൻ്റെ ബോർഡും എടുത്തു മാറ്റി.
സ്റ്റേഷൻ മാസ്റ്റർ തസ്തികയിലെ ജീവനക്കാരുടെ എണ്ണക്കുറവാണ് ഇതിന് കാരണമായി പറയുന്നത്.ഇതിന് പുറമെ കണ്ടക്ടർമാർക്ക് ആദർ ഡ്യൂട്ടി പ്രകാരം സ്റ്റേഷൻ മാസ്റ്ററായി പ്രവർത്തിക്കേണ്ടതില്ലെന്ന നിർദ്ദേശവും കോർപ്പറേഷൻ്റെ തലപ്പത്ത് നിന്ന് ലഭിച്ചതായും ഇതിൻ്റെ അടിസ്ഥാനത്തിൽ ഓഫീസ് നിർത്തലാക്കിയെന്നുമാണ് അറിയുന്നത്

ദൂരെ സ്ഥലങ്ങളിൽ നിന്നെത്തുന്നവർ വിവിധ സ്ഥലങ്ങളിലേക്കുള്ള ഫാസ്റ്റ് അടക്കമുള്ള ബസുകളുടെ സമയവിവരം തിരക്കുന്നത് ഇവിടെയായിരുന്നു. ഓഫീസ് നിർത്തിയതോടെ യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സി.ബസുകളുടെ സമയക്രമം അറിയുവാൻ കഴിയാത്ത സ്ഥിതിയാണ്. ഇത്തരത്തിൽ ഓഫീസ് നിർത്തലാക്കിയത് സ്വകാര്യ ബസ് ലോബിയെ സഹായിക്കവാനാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി.ബസുകൾക്ക് സ്റ്റാൻഡിലെ സമയം ക്രമീകരിക്കുന്നതിനും ഓഫീസ് സഹായകരമായിരുന്നു. യാത്രക്ക് ഏറെ സഹായകരമായിരുന്ന സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പുനസ്ഥാപിക്കുവാൻ അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി

Facebook Comments Box

By admin

Related Post