Sat. Apr 20th, 2024

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിരോധനം ഇന്നു മുതല്‍ പ്രാബല്യത്തില്‍

By admin Jul 1, 2022 #news
Keralanewz.com

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിരോധനം ഇന്നു മുതല്‍ പ്രാബല്യത്തില്‍.

അതേസമയം കയറ്റുമതിക്കുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍, ആരോഗ്യ രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍/ഉപകരണങ്ങള്‍, കമ്ബോസ്റ്റബിള്‍ പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിവയ്ക്ക് നിരോധനം ബാധകമല്ല.
2020 ജനുവരി മുതല്‍ കേരളത്തില്‍ പ്ലാസ്റ്റിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിരോധനം ശക്തമായി നടപ്പായില്ല. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പ്രകാരം മിഠായി കോല്‍ (കാന്‍ഡി സ്റ്റിക്ക്) മുതല്‍ ചെവിത്തോണ്ടി (ഇയര്‍ ബഡ്‌സ്) വരെയുള്ള വിവിധ പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിക്കും. ഇവയുടെ നിര്‍മ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പ്പന എന്നിവയ്ക്കും നിരോധനം ബാധമാണ്. പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണ ഭേദഗതി ചട്ടം 2021 പ്രകാരമാണ് നിരോധനം നടപ്പിലാക്കുന്നത്

Facebook Comments Box

By admin

Related Post