യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍

Keralanewz.com

കൊല്ലം :വിവാഹ നിശ്ചയശേഷം യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍.പുത്തൂര്‍ പാങ്ങോട് മനീഷ് ഭവനില്‍ അനീഷി (25 )നെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

,

ഓടനാവട്ടം മുട്ടറ പ്രാക്കുളം കോളനിയില്‍ സന്ധ്യാ ഭവനില്‍ സുനില്‍ കുമാറിന്റെ മകള്‍ സന്ധ്യ (22)യാണ് മരിച്ചത്.

ഏപ്രില്‍ 27നാണ് സംഭവം. സ്ത്രീധനവും പുത്തന്‍ ബൈക്കും ആവശ്യപ്പെട്ട് അനീഷ് സന്ധ്യയെ ഫോണില്‍വിളിച്ച്‌ വഴക്കിട്ടിരുന്നതായി അച്ഛന്‍ സുനില്‍ കൊല്ലം റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സന്ധ്യയുമായി സ്നേഹത്തിലായിരുന്ന അനീഷ് ബന്ധുക്കളെയുംകൂട്ടി വിവാഹാലോചനയ്ക്ക് എത്തിയിരുന്നു. സാമ്ബത്തിക ബാധ്യത തീര്‍ത്തശേഷമേ വിവാഹം നടത്താനാകൂവെന്ന് പിതാവ് അറിയിച്ചു.എന്നാല്‍ സ്ത്രീധനം ആവശ്യമില്ലെന്ന് അനീഷിന്റെ വീട്ടുകാര്‍ പറഞ്ഞു. ആറുമാസം കഴിഞ്ഞ് വിവാഹം നടത്താമെന്നുറപ്പ് നല്‍കി അനീഷും ബന്ധുക്കളും മടങ്ങിപ്പോയി.

പിന്നീട് സ്ത്രീധനവും ബൈക്കും ആവശ്യപ്പെട്ട് അനീഷ് നിരന്തരം ശല്യപ്പെടുത്തിയിരുന്നു. സന്ധ്യ മരിച്ച ദിവസവും അനീഷ് വഴക്കിട്ടു.വഴക്കിനെത്തുടര്‍ന്നാണ് സന്ധ്യ വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്.

സന്ധ്യയുടെ ആത്മഹത്യക്കുറിപ്പും മൊബൈല്‍ ഫോണും മറ്റ് തെളിവുകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പൂയപ്പള്ളി പൊലീസ് കേസെടുത്തുവെങ്കിലും ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.പൂയപ്പള്ളി സിഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്

Facebook Comments Box