Fri. Mar 29th, 2024

തെലങ്കാനയില്‍ നിക്ഷേപം നടത്താനുള്ള കിറ്റക്‌സ് എംഡി സാബു ജേക്കബിന്റെ തീരുമാനത്തിനു പിന്നില്‍ മറ്റ് ചില താല്‍പ്പര്യങ്ങളാകാമെന്നും മന്ത്രി പി രാജീവ്

By admin Jul 11, 2021 #kitex sabu #p rajeev
Keralanewz.com

കേരളത്തില്‍ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി പുതിയ ബില്‍ കൊണ്ടുവരുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. വ്യവസായങ്ങള്‍ക്ക് അനാവശ്യമായി തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്ക് ശിക്ഷാ നടപടി ഉള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്നതാണ് ഈ ബില്‍. വരുന്ന നിയമസഭാസമ്മേളനത്തില്‍ ബില്‍ പാസ്സാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പി രാജീവ് പറഞ്ഞു.

വ്യവസായികളുടെ പരാതി പരിഹരിക്കാന്‍ സംസ്ഥാനജില്ലാതല സമിതികള്‍ ഉണ്ടാകും. ഇവരെടുക്കുന്ന തീരുമാനം എല്ലാ വകുപ്പുകളും അംഗീകരിക്കേണ്ടിവരും. ഇതോടെ വ്യവസായരംഗത്തെ പരാതികള്‍ക്ക് പരിഹാരമാകും.

വ്യവസായികളുമായി നിരന്തരം ചര്‍ച്ചനടത്തിവരുന്നുണ്ട്. അത് ഇനിയും തുടരും. വ്യവസായികള്‍ക്കെല്ലാം സര്‍ക്കാരിനെക്കുറിച്ച്‌ നല്ല അഭിപ്രായമാണെന്നിരിക്കെ തെലങ്കാനയില്‍ നിക്ഷേപം നടത്താനുള്ള കിറ്റക്‌സ് എംഡി സാബു ജേക്കബിന്റെ തീരുമാനത്തിനു പിന്നില്‍ മറ്റ് ചില താല്‍പ്പര്യങ്ങളാകാമെന്നും മന്ത്രി അറിയിച്ചു.

Facebook Comments Box

By admin

Related Post